ലൈംഗീകസുഖം വര്‍ദ്ധിപ്പിക്കാന്‍ ഡോക്ടമാര്‍ പറയുന്നത്
sex life

ഈ നിമിഷത്തില്‍ ജീവിക്കുക എന്ന് പറയില്ലേ, അതായിരിക്കണം ജീവിതം. ഇത് എല്ലാ വിഷയത്തിലും ഇങ്ങനെയാണ്. ലൈംഗീകതയുടെ കാര്യത്തിലും. ജോലിഭാരം, ക്ഷീണം, രോഗങ്ങള്‍,മരുന്നുകള്‍ തുടങ്ങിയവയെല്ലാം നിങ്ങളെ കിടക്കയില്‍ തളര്‍ത്തുന്നവയാണ്. ഇവക്കെല്ലാം പുറമെ മറ്റ് നിരവധി കാരണങ്ങളുമുണ്ട്.

 ifop ഇന്‍ര്‍നാഷ്ണല്‍ സ്‌പെയിന്‍,നെതര്‍ലാന്‍ഡ്, ജെര്‍മനി, യുകെ, യുഎസ്എ,ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ 18 നും 69 നും ഇടയില്‍ പ്രായമുള്ള 8000 ത്തോളം സ്ത്രീകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് സ്ത്രീകളാണത്രേ ഏറ്റവും വിരസവമായ രതിമൂര്‍ച്ഛ അനുഭവിക്കുന്നത്. 
ഇവരില്‍ 49 ശതമാനത്തോളം ആളുകളും തുടര്‍ച്ചയായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരും ഇത് വഴി ഏറ്റവും പരിതാപകരമായ ലൈംഗീകജീവിതം നയിക്കേണ്ടി വരുന്നവരുമാണ്. 
 
ഫ്രഞ്ച് നാഷ്ണല്‍ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഒബ്‌സെസ്‌റ്റെറിയന്‍സ് (FNCGO)  ന്റെ നേതൃത്വത്തില്‍ പ്രശസ്തരായ ഗൈനക്കോളജിസ്റ്റുകളും സെക്‌സോളജിസ്റ്റുകളും ചേര്‍ന്നാണ് ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും നിര്‍ദ്ദേശങ്ങളും അടങ്ങിയ ഒരു പുസ്തകം പ്രസിദ്ധീകകരിച്ചിരിക്കുന്നുയ. 
ക്വസ്റ്റിയന്‍സ് സെക്‌സോ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നിരവധി സംശയങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങളാണ് നല്‍കിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ  ലക്ഷ്യംവെച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

കാരണം ലൈംഗീക വിഷയങ്ങളില്‍ മതിയായ അറിവില്ലാത്തതും മറ്റ് ശാരീരക ബുദ്ധിമുട്ടുകളും ആണ് സ്ത്രീകളില്‍ ലൈംഗീകജീവിതത്തില്‍ വിജയം കാണാതിരിക്കുന്നതിന് കാരണമാകുന്നത്.
 സ്വന്തം ശരീരത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നത് നിങ്ങളുടെ ലൈംഗീക വിജയത്തിന് അടിസ്ഥാനമാണ്. എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും വിവധ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കുക. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം നെഗറ്റീവായ കാര്യങ്ങള്‍ മനസ്സിലേക്ക് വരാതിരിക്കാനും പങ്കാളികള്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ടതാണ്. 

അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരുകാര്യമാണ് പങ്കാളികള്‍ തമ്മിലുള്ള തുറന്നുപറച്ചില്‍. ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മാത്രമേ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഉദാഹരണത്തിന് പൊസിഷന്‍ മാറ്റുന്നത് തുടങ്ങിയവ. ഇവയെല്ലാം ആനന്ദം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. 

Share this story