സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക ആസക്തി, ഇതാ 5 കാരണങ്ങള്‍
ഏതു വിഷയത്തിലായാലും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന രാജ്യമാണ് ഇന്ത്യ. ഓഫീസിന്റെയും വീടിന്റെയും കാര്യത്തില്‍ മാത്രമല്ല, സെക്സിന്റെ കാര്യത്തിലും സ്ത്രീകളുടെ താത്പര്യങ്ങളെ അവഗണിക്കുകയാണ് പതിവ്. സ്ത്രീകള്‍ അവരുടെ ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് പുരുഷനോട് തുറന്ന് പറഞ്ഞാല്‍ പലപ്പോഴും മോശം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗികത ആവശ്യമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു സ്ത്രീയുടെ ലൈംഗിക അഭിലാഷം പല കാരണങ്ങളാല്‍ സ്ഥിരതയില്ലാത്തതാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഗര്‍ഭധാരണം മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ വരെ, സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങളോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണാനാകും. സ്ത്രീ ലൈംഗികാഭിലാഷം സാമൂഹികവും സാംസ്‌കാരികവുമായ വസ്തുതകളാലും സ്വാധീനിക്കപ്പെടുന്നുണ്ട്. കൂടാതെ സ്ത്രീകളുടെ ലൈംഗിക മനോഭാവങ്ങളും സമ്പ്രദായങ്ങളും ആഗ്രഹങ്ങളും പുരുഷന്മാരേക്കാള്‍ അവരുടെ പരിസ്ഥിതിയെ കൂടുതല്‍ സ്വാധീനിക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.
പുരുഷന്മാര്‍ സ്ത്രീകളുടെ ശരീരത്തിലേക്കും തിരിച്ചും ലൈംഗികമായി ആകര്‍ഷിക്കപ്പെടാം. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹത്തിന് കാരണങ്ങളുണ്ട്.
സ്ത്രീകള്‍ ഒന്നിലധികം രതിമൂര്‍ച്ഛയ്ക്ക് പ്രാപ്തരാണ്
സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി ഒന്നിലധികം രതിമൂര്‍ച്ഛയ്ക്ക് കഴിവുണ്ട്. പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ക്ക് ഒന്നിലധികം രതിമൂര്‍ച്ഛ ഉണ്ടാകാന്‍ കഴിവുണ്ട്. ഒരേ സെഷനില്‍ ഇത് ചെയ്യുന്നത് പുരുഷന് ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ സ്ത്രീകള്‍ ലൈംഗികമായി പങ്കാളികളേക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലാണ്.
സ്ത്രീകള്‍ക്ക് ഓപ്ഷനുകള്‍ കൂടുതല്‍ തുറന്നിരിക്കുന്നു
പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ കൂടുതല്‍ ഓപ്ഷനുകളുണ്ട്. ഒരു പുരുഷന്‍ സ്ത്രീകളിലേക്ക് കൂടുതല്‍ ആകര്‍ഷക്കപ്പെടുമ്പോള്‍ സ്ത്രീകളില്‍ സ്വവര്‍ഗാനുരാഗം കൂടുതലാണ്. പുരുഷന്മാരേക്കാള്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ മുന്നിലാണെന്നാണ് കണ്ടെത്തല്‍.
സ്പര്‍ശിക്കുക, സംസാരിക്കുക, തുടര്‍ന്ന് ലൈംഗികത
സ്ത്രീകള്‍ ആദ്യം ഒരു ബന്ധം സ്ഥാപിക്കുകയും പിന്നീട് ലൈംഗികതയില്‍ എത്തുകയും ചെയ്യുന്നു. മറുവശത്ത്, പുരുഷന്മാര്‍ ലൈംഗികതയ്ക്ക് ശേഷം പങ്കാളിയുമായി ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലൈംഗിക ബന്ധത്തിന് മുന്‍പുള്ള കാര്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ മികവ് സ്ത്രീകള്‍ക്കാണെന്ന് പറയപ്പെടുന്നു.
മധ്യവയസ്സിലെ ലൈംഗികത
മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് തങ്ങളുടെ 20 കളിലേതിനേക്കാള്‍ കൂടുതല്‍ ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ആര്‍ത്തവവിരാമത്തിന്റെ പ്രായത്തോട് അടുക്കാന്‍ തുടങ്ങുന്നതോടെ സ്ത്രീകളുടെ ലൈംഗികാഭിലാഷം കുറയുമെന്ന് പറയുന്നവരുമുണ്ട്.
ഉയര്‍ന്ന ലൈംഗികാഭിലാഷം
സ്ത്രീകള്‍ അവരുടെ പങ്കാളിയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ബന്ധം സംബന്ധിച്ച ആശയം ലൈംഗികതയില്‍ മാത്രം ഒതുങ്ങുന്നില്ല. പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയാല്‍, ഒരേ പുരുഷനുമായി സ്ത്രീകള്‍ക്ക് അവരുടെ എല്ലാ ലൈംഗികാഭിലാഷങ്ങളും നിറവേറ്റാനുള്ള കഴിവുണ്ട്.