കല്യാണത്തിന് പങ്കെടുക്കാനെത്തിയവര്‍ക്ക് കോളടിച്ചു, അതിഥികള്‍ക്കുവേണ്ടി 20 ലക്ഷം രൂപ വാരിയെറിഞ്ഞു, പെറുക്കാന്‍ തിക്കും തിരക്കും, വൈറലായി വീഡിയോ
പണം വാരിയെറിഞ്ഞവര്‍ വരന്റെ ഭാഗത്തുനിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പണമെറിയാന്‍ ചിലര്‍ സമീപത്തെ വീടുകളുടെ ടെറസിലാണ് കയറിയത്. 100, 200, 500 രൂപ നോട്ടുകള്‍ വായുവിലേക്ക് എറിഞ്ഞു.
ലക്‌നൗ: ഉത്തരേന്ത്യയിലെ ചില വിവാഹ ചടങ്ങുകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. തോക്കുകൊണ്ട് ആകാശത്തേക്ക് വെടിവെച്ചും ബെല്ലി ഡാന്‍സ് കളിച്ചുമൊക്കെ വ്യത്യസ്തമായ ആചാരങ്ങള്‍ പിന്തുടരുന്നവരുണ്ട്. ഇത്തരത്തില്‍ ഏറ്റവും പുതിയ വീഡിയോകളില്‍ ഒന്നാണ് വിവാഹ ഘോഷയാത്രയ്ക്കിടയില്‍ പണം വാരിയെറിഞ്ഞ സംഭവം.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗറില്‍ നിന്നുള്ള അഫ്സലിന്റെയും അര്‍മന്റെയും വിവാഹത്തില്‍ നിന്നുള്ളതാണ് വൈറലായ വീഡിയോ. വിവാഹ ഘോഷയാത്രയ്ക്കിടെ പണം വാരിയെറിയുകയായിരുന്നു. 20 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം വൈറല്‍ വീഡിയോകളില്‍, വീടുകള്‍ക്ക് മുകളിലും ജെസിബിക്ക് മുകളിലും നിന്നുകൊണ്ട് നോട്ട് കെട്ടുകള്‍ വായുവിലേക്ക് വാരിയെറിയുന്നത് കാണാം.
പണം വാരിയെറിഞ്ഞവര്‍ വരന്റെ ഭാഗത്തുനിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പണമെറിയാന്‍ ചിലര്‍ സമീപത്തെ വീടുകളുടെ ടെറസിലാണ് കയറിയത്. 100, 200, 500 രൂപ നോട്ടുകള്‍ വായുവിലേക്ക് എറിഞ്ഞു. ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ വായുവില്‍ പറക്കുന്ന നോട്ടുകള്‍ കൈക്കലാക്കുന്നത് വീഡിയോയില്‍ കാണാം.
വീഡിയോയ്ക്ക് ഇന്റര്‍നെറ്റില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ പണം ആവശ്യമുള്ള ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മറ്റുചിലര്‍ ആദായനികുതി ഓഫീസില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇത്രയും പണം കൊണ്ട് നാല് പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കാമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.