വാട്‌സ്ആപ്പിലെ കല്യാണക്കത്ത് തുറന്നാല്‍ പണി ഉറപ്പ്, മുന്നറിയിപ്പുമായി പോലീസ്
നിര്‍ദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും.
കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ ഏറിവരുന്നകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പുതിയ തട്ടിപ്പുകളിലൊന്നാണ് ആശംസാ കാര്‍ഡുകളും ക്ഷണക്കത്തുകളും. അപരിചിതരില്‍ നിന്നോ പരിചയമുള്ള ആളുകള്‍ ഷെയര്‍ ചെയ്തതിലൂടെയോ ലഭിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ പണി ഉറപ്പാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
നിര്‍ദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. എപികെ ഫയലുകളുടെ രൂപത്തിലാണ് കല്യാണക്കത്തുകള്‍ എത്തുന്നത്. കൂടുതലും വാട്സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റല്‍ കല്യാണക്കുറികള്‍. കല്യാണക്ഷണക്കത്തുകള്‍ വാട്‌സ്ആപ്പ് വഴി അയക്കുന്നത് പതിവായതോടെയാണ് അതേ രീതിയില്‍ തട്ടുകാരും എത്തിയത്.
ക്ഷണക്കത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഏതെങ്കിലും തട്ടിപ്പ് വെബ്സൈറ്റിലാവും ചെന്നെത്തുക. ഇതോടെ ഇവിടെനിന്നും ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്താല്‍ ഏതെങ്കിലും മാല്‍വെയര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങള്‍ സൈബര്‍ തട്ടിപ്പുകാരന് ഇതുവഴി ലഭിക്കും. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറുകളും ലഭിക്കും. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ പാസ്വേര്‍ഡും തട്ടിപ്പ് സംഘത്തിന് ലഭിക്കാം. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും അവര്‍ക്ക് സാധിക്കും. നമ്മുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന് പണം തട്ടാനും ശ്രമിക്കും.
അജ്ഞാതമായ വിവാഹ ക്ഷണമോ ഏതെങ്കിലും ഫയലോ അറിയാത്ത നമ്പറില്‍നിന്ന് ലഭിച്ചാല്‍ അതില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കരുതെന്നും സൈബര്‍ സുരക്ഷാ വിദഗ്ധരും സൈബര്‍ പൊലീസും പറയുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അയച്ചതാരാണന്ന് അവരോട് വിളിച്ച് ഉറപ്പുവരുത്തുക. അയച്ചിട്ടില്ലെന്ന് പറയുകയാണെങ്കില്‍ ഒരിക്കലും തുറക്കരുത്. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാല്‍ ഉടനെ പൊലീസിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ 1930 നമ്പറിലോ പരാതി രജിസ്റ്റര്‍ ചെയ്യുക.