പിണറായി സർക്കാരിന്റെ അഴിമതിക്കഥകളുമായി ഡിജിറ്റൽ മാഗസിൻ; വി ഡി സതീശന്റെ വരവിനു ശേഷം അടിമുടി മാറി ന്യൂജൻ പ്രചരണ രീതികളുമായി യു ഡി എഫ്

digital magazine
digital magazine

കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാർത്ഥികളെ ഏത് വിധേനയും വിജയത്തിലേക്കെത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുകയാണ് നേതാക്കളും അണികളും. പഴയതുപോലെ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ നിന്നും മുന്നണികൾ ഒരുപാട് മാറിക്കഴിഞ്ഞു. ഇപ്പോൾ എല്ലാം ട്രെൻഡിനനുസരിച്ചാണ്.

ഇത്തരത്തിൽ വ്യത്യസ്തമായ പ്രചാരണ രീതിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ യുഡിഎഫ്. എല്ലാം ഡിജിറ്റൽ ആയി മാറിയ ഈ കാലത്ത് പിണറായി വിജയന്റെയും സർക്കാരിന്റെയും അഴിമതികൾ വിവരിക്കുന്ന ഒരു ഡിജിറ്റൽ മാഗസിൻ ഫ്ളിപ്ബുക്ക്‌ മാതൃകയിൽ പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്.

corruptmodi.com എന്ന മോദിയുടെ അഴിമതികളെ വിവരിക്കുന്ന വെബ്സൈറ്റ് ലിങ്ക് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനു പുറകെയാണ് ഫ്ളിപ്ബുക്ക്‌ മാതൃകയിൽ വിജയന്റെ അഴിമതികഥകൾ എന്ന് പേരിട്ടിരിക്കുന്ന ഡിജിറ്റൽ മാഗസിൻ പ്രചരിക്കുന്നത്. മാസപ്പടിയും  എ ഐ ക്യാമറയും കെ ഫോൺ അഴിമതിയും കരിവന്നൂർ ബാങ്ക് തട്ടിപ്പും കോവിഡ് കാലത്തെ കിറ്റ് തട്ടിപ്പുമെല്ലാം പ്രതിപാദിക്കുന്ന മാഗസിൻ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

വിഡി സതീശന്റെ വരവിനു ശേഷം അടിമുടി മാറിയിരിക്കുന്നു കേരളത്തിലെ കോൺഗ്രസ്‌. ന്യൂജെൻ വോട്ടർമാരിലേക്കടക്കം ശക്തമായ പ്രചരണം എത്തിക്കാനാകുമെന്നതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്രചാരണ രീതികളിലടക്കം വൻ മാറ്റമാണ് കോൺഗ്രസ്‌ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോൾ യുഡിഫ് സോഷ്യൽ മീഡിയ ഹാൻഡിൽസ് സെറ്റ് ചെയ്യുന്ന നറേറ്റീവ്നു പിന്നാലെ പോകേണ്ട ഗതികേടാണ് ഇടതു പ്രൊഫൈലുകൾക്ക്. എന്തായാലും ഈ മാറ്റം കോൺഗ്രസ്‌ അനുഭാവികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

ഡിജിറ്റൽ മാഗസിൻ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://heyzine.com/flip-book/corruption_pinarayivijayan