തള്ളവിരല്‍ നോക്കി ആളുകളുടെ സ്വഭാവം കണ്ടുപിടിക്കാം, വിരല്‍ വളഞ്ഞതോ നേരെയുള്ളതോ, നിങ്ങളുടെ സ്വഭാവമറിയണോ?

Thumb Shape


 
ഓരോ വ്യക്തിയുടെയും വിരലുകളുടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ലക്ഷണ ശാസ്ത്രമെന്ന പുരാതന ഇന്ത്യന്‍ ജ്യോതിഷ ശാഖ വ്യത്യസ്തമായ ലക്ഷണങ്ങളുള്ള വിരലുകള്‍ നോക്കി ആളുകളുടെ സ്വഭാവം കണ്ടെത്താന്‍ സഹായിക്കുന്നു. ഇതില്‍തന്നെ തള്ളവിരലുകളുടെ പ്രത്യേകത നോക്കി ഒരു വ്യക്തിയുടെ സ്വഭാവമറിയാന്‍ സാധിക്കും.

ചെറുതും നീളമുള്ളതുമായ തള്ളവിരലുകള്‍

വിരലുകളില്‍, ഏറ്റവും പ്രധാനപ്പെട്ടത് തള്ളവിരലാണ്. അതിന്റെ ആകൃതി ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ചെറുതും കട്ടിയുള്ളതുമായ തള്ളവിരല്‍ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. മറുവശത്ത്, ഒരു നീണ്ട തള്ളവിരല്‍ വ്യക്തി ശുഭാപ്തിവിശ്വാസമുള്ളയാളോ കലാകാരനോ അല്ലെങ്കില്‍ കല നന്നായി ആസ്വദിക്കുന്ന ഒരാളോ ആയിരിക്കും.

നേരായ തള്ളവിരല്‍ ഉണ്ടെങ്കില്‍, വ്യക്തി തികച്ചും ധാര്‍ഷ്ട്യമുള്ളവരും ആധിപത്യമുള്ളവരുമായിരിക്കും. ഒരു നല്ല നേതാവാകാനും ഇവര്‍ക്ക് സാധിക്കും. ചുറ്റുമുള്ള ആളുകളെ വിശകലനം ചെയ്യുന്നതിനും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തുന്നതിനും കഴിവുള്ളവര്‍ ആയിരിക്കും ഇവര്‍.

ഇക്കൂട്ടര്‍ വളരെ ജാഗരൂകരും അപകടം തിരിച്ചറിയുന്നതില്‍ മികവുകാട്ടുന്നവരുമായിരിക്കും. ദയയും ഊഷ്മളതയും ഉള്ള ഈ വ്യക്തികള്‍ക്ക് ശക്തമായ ഇച്ഛാശക്തിയും അച്ചടക്കവും ഉണ്ടായിരിക്കാം. ശാഠ്യം, ആധിപത്യം, നേതൃഗുണങ്ങള്‍, ആധികാരികത, വിശകലനം, നിരീക്ഷണം, ജാഗ്രത, ശക്തമായ ഇച്ഛാശക്തി എന്നിവയെല്ലാം ഇവര്‍ക്കുണ്ടാകും.

പിന്നിലേക്ക് വളയാത്ത തള്ളവിരലാണ് നേരായ തള്ളവിരല്‍. ഇത് ഏറ്റവും സാധാരണമായ തള്ളവിരലാണ്. വളഞ്ഞ തള്ളവിരല്‍, ഹിച്ച്ഹൈക്കറുടെ തള്ളവിരല്‍ എന്നും അറിയപ്പെടുന്നു. പിന്നിലേക്ക് വളയാന്‍ കഴിയുന്ന തള്ളവിരലാണിത്. ക്ലാസിക് തംബ്സ് അപ്പ് ആംഗ്യമുണ്ടാക്കി നിങ്ങളുടെ തള്ളവിരല്‍ പിന്നിലേക്ക് വളയുന്നുണ്ടോ ഇല്ലയോ എന്ന് അറിയാം.

വളഞ്ഞ തള്ളവിരലുണ്ടെങ്കില്‍, വൈകാരികത പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണെന്ന് അവരെന്ന് മനസിലാക്കാം. പുതിയ ചുറ്റുപാടുകളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതില്‍ മിടുക്കനായിരിക്കും. മറ്റുള്ളവരോട് വളരെയധികം സഹാനുഭൂതി കാണിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെയും ബന്ധങ്ങളെയും ഏറെ വിലമതിക്കുകയും ചെയ്യും.

വളരെ ജിജ്ഞാസയുള്ളവരായിരിക്കാം ഇക്കൂട്ടര്‍. ലക്ഷ്യങ്ങള്‍ നേടുന്നതിന് ജീവിതത്തില്‍ പുതിയ പാതകള്‍ കണ്ടെത്താനുള്ള സഹജമായ കഴിവ് ഇവര്‍ക്കുണ്ട്.  ഭാവനാസമ്പന്നരും തുറന്ന മനസ്സുള്ളവരുമാകാം ഇവര്‍. സാധാരണയായി കല, അഭിനയം, സാഹസിക കായിക വിനോദങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച കരിയര്‍ ഉണ്ടാക്കുന്നു.

തള്ളവിരലിന് പുറമെ, കാലിലെ പെരുവിരലും വ്യക്തിത്വ സൂചന നല്‍കുന്നു. പെരുവിരലിന് മറ്റ് കാല്‍വിരലുകളേക്കാള്‍ നീളമുണ്ടെങ്കില്‍, വളരെയധികം ഭാവനയുള്ള ഉത്സാഹിയായ വ്യക്തിയായിരിക്കാം. ഏത് പ്രശ്‌നത്തിനുംഒരു പരിഹാരം വാഗ്ദാനം ചെയ്യാന്‍ കഴിയും.

ചില ആളുകളുടെ പെരുവിരലുകള്‍ മറ്റ് കാല്‍വിരലുകളേക്കാള്‍ ചെറുതാണ്. ഇത്തരക്കാര്‍ മള്‍ട്ടിടാസ്‌കിംഗില്‍ മികവ് പുലര്‍ത്താന്‍ സാധ്യതയുണ്ട്. അവര്‍ കഴിവുള്ള വ്യക്തികളായിരിക്കും. മാത്രമല്ല അവരുടെ ആശയങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്യും.

 

Tags