ആ എക്‌സാലോജിക് അല്ല ഈ എക്‌സാലോജിക്, നാണംകെട്ട് ഷോണ്‍ ജോര്‍ജ്

veena vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിക്ക് യുഎഇ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതുവഴി കോടിക്കണക്കിന് അഴിമതിപ്പണം കൈപ്പറ്റിയെന്നുമുള്ള ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഒറ്റദിവസംകൊണ്ട് പൊളിഞ്ഞു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത എക്‌സാലോജിക് എന്ന കമ്പനി ഇതുസംബന്ധിച്ച വിശദീകരണം പുറത്തുവിട്ടതോടെയാണിത്.

ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. ബാംഗ്ലൂരിലെ ഇവരുടെ കമ്പനിയിലെ പേര് എക്‌സാലോജികോ സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നും. മുന്‍ മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാര്‍ത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്‌സ്‌ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജില്‍ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരില്‍ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോര്‍ട്ടില്‍ ഒരു ബോക്‌സില്‍ എന്നെക്കുറിച്ചും പരാമര്‍ശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വര്‍ഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.

ബാംഗ്ലൂരിലെ എക്‌സാലോജിക് കമ്പനി സിഎംആര്‍എല്‍ കമ്പനിയുമായി സര്‍വ്വീസ് കരാറിലേര്‍പ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴല്‍നാടന്‍ അത് കോടതിയില്‍കൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.
എക്‌സാലോജികിന് ദുബായിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സര്‍ക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ എസ്എന്‍സി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. ''ഈ കമ്പനി സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍'' കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ ആയിരുന്നത്രേ. ഷോണ്‍ ഇഡിക്കും തെളിവുകള്‍ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാര്‍ത്തയും നല്‍കിയിട്ടുണ്ട്.

മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവം. ഒരാള്‍ക്കുപോലും ഗൂഗിള്‍ ചെയ്ത് ദുബായിയിലെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചിരുന്നെങ്കില്‍ അവര്‍ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ് എന്നാണ്.

ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയില്‍ അയച്ചിരുന്നെങ്കില്‍ അവര്‍ ഇപ്പോള്‍ വൈബ് സൈറ്റില്‍ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്‌സാലോജികോ സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഷോണ്‍ പറയുന്ന മലയാളികളായ ഉടമസ്ഥര്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാര്‍ത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്‌സ്‌ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജില്‍ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരില്‍ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോര്‍ട്ടില്‍ ഒരു ബോക്‌സില്‍ എന്നെക്കുറിച്ചും പരാമര്‍ശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വര്‍ഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.

''മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.''ഹോ... എന്തൊരു ദുരൂഹത!

ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെന്‍ഷന്‍ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെന്‍ഷന്‍ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും?
മസാലബോണ്ട് മാര്‍ക്കറ്റ് എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തന്‍ ഇങ്ങനെ പറയുമോ? റിസര്‍വ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജന്‍സികളെ ചുമതലപ്പെടുത്തണം. അവര്‍ ടെണ്ടര്‍ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വില്‍ക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത്.

ആരോപണം തെറ്റെങ്കില്‍ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യര്‍ത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നല്‍കിയിരിക്കുന്ന ഉപഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കരുത്. കുഴല്‍നാടന്‍ കേസിലെന്നപോലെ ഒരു തീര്‍പ്പുണ്ടാക്കണം.

 

Tags