ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

lover
lover

ആദ്യമായി സെക്‌സ് ചെയ്യുന്നവര്‍ അറിയേണ്ടതായ ചില കാര്യങ്ങളുണ്ട്. ലൈംഗികതയെക്കുറിച്ച് വായിച്ചും കേട്ടും പോണ്‍ സിനിമകള്‍ കണ്ടുമൊക്കെയാണ് പലരും ആദ്യമായി സെക്‌സിന് തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ചുള്ള ആകാംഷയും അമിതമായ പ്രതീക്ഷയുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. പോണ്‍ വീഡിയോകളിലെ ലൈംഗികത അനുകരിക്കാനുള്ള ത്വരയും ഇത്തരക്കാരില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ഇതേക്കുറിച്ച് വ്യക്തമായ അറിവുകള്‍ നേടേണ്ടതുണ്ട്.

രതിമൂര്‍ച്ഛ പ്രതീക്ഷിക്കരുത്

ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ ആദ്യ ലൈംഗികബന്ധത്തില്‍ പ്രതീക്ഷിക്കരുത്. ഇരുവരും അത്യധികം ആസ്വദിക്കുമെങ്കിലും പലര്‍ക്കും ക്ലൈമാക്‌സ് നഷ്ടപ്പെടുന്നതായി സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. ആദ്യ തവണ രണ്ടുപേരും തിരക്കുകൂട്ടിയുള്ള ലൈംഗികതയായിരിക്കും. അതുകൊണ്ടുതന്നെ ക്ലൈമാക്‌സിന്റെ പാരമ്യത്തില്‍ മാത്രമുണ്ടാകുന്ന രതിമൂര്‍ച്ഛ ആദ്യ സെക്‌സില്‍ ലഭിക്കുകയില്ല.

അങ്ങേയറ്റം ഒന്നും ചെയ്യരുത്

സെക്‌സിനോടുള്ള ആകാംഷയും പോണ്‍ വീഡിയോ കണ്ടുള്ള അറിവുമായി ആദ്യ സെക്‌സിനെ സമീപിക്കുമ്പോള്‍ അങ്ങേയറ്റം ഒന്നും ചെയ്യരുത്. ലൈംഗിക ഫിക്ഷനുകളില്‍ മുഴുകിയുള്ള ലൈംഗികത ഒഴിവാക്കണം. ശാന്തമായി സെക്‌സിനെ സമീപിക്കുക. പരസ്പരം ശരീരത്തെ അറിയാന്‍ സമയം ചെലവഴിക്കുക.

നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് അമിത ജാഗ്രത പുലര്‍ത്തരുത്

കിടപ്പറയില്‍ കരുത്തനാണെന്ന് തെളിയിക്കാനുള്ള ജാഗ്രത ആത്മവിശ്വാസം നഷ്ടപ്പെടുത്തും. മികച്ചവനാകാന്‍ ആഗ്രഹിക്കുന്ന സമ്മര്‍ദ്ദത്തില്‍, നിങ്ങള്‍ക്ക് കഴിവുള്ളതിനേക്കാള്‍ മോശമായേക്കാം. നിങ്ങളുടെ താളം കണ്ടെത്തി ഒഴുക്കിനൊപ്പം പോകുക.

സുഹൃത്തുക്കളുടെ അനുഭവം പരീക്ഷിക്കരുത്

നിങ്ങളുടെ അനുഭവത്തെ നിങ്ങളുടെ സുഹൃത്തിന്റെ അനുഭവവുമായി താരതമ്യം ചെയ്യരുത്. സുഹൃത്തുക്കളോട് കഥപറഞ്ഞുകൊടുക്കാനായുള്ള പരീക്ഷണവും അരുത്. സെക്‌സ് ഇരുവര്‍ക്കുമിടയിലെ സ്വകാര്യതയാണെന്ന് ഓര്‍ക്കുക. സുഹൃത്തിന്റെ ഉപദേശം കേട്ട് അവ പരീക്ഷിക്കാനും തയ്യാറാവരുത്. ആദ്യ സെക്‌സില്‍ പങ്കാളിയുടെ താത്പര്യത്തിന് മുഖ്യ പരിഗണന നല്‍കണം. അവര്‍ക്ക് താത്പര്യമില്ലാത്ത ഒന്നും നിര്‍ബന്ധിച്ച് ചെയ്യിക്കരുത്.

ലൂബ്രിക്കേഷന്‍ ഉപയോഗിക്കുക

ആദ്യ സെക്‌സില്‍ പ്രധാനമായ ഒന്നാണ് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക എന്നത്. കാരണം, വേദനാജനകമായ സെക്‌സ് ഒഴിവാക്കി ലൈംഗികത ആസ്വാദ്യകരമാക്കാന്‍ ഇത് സഹായിക്കും. വിപണിയില്‍ ലഭ്യമായ മികച്ച ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ജലാധിഷ്ഠിത ലൂബില്‍ സ്ലതര്‍ ചെയ്യുന്നത് വേദന ഒഴിവാക്കുക മാത്രമല്ല ആദ്യ സെക്‌സ് വിസ്മരിക്കാനാകാത്ത അനുഭവമാക്കുകയും ചെയ്യും.

Tags