മദ്യപിച്ചശേഷം ഈ അഞ്ച് കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

google news
Drinking Alcohol

സ്ഥിരമായ മദ്യപാനം ശരീരത്തിനുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. എന്നാല്‍, മദ്യത്തിന് അടിമയായാല്‍ അത് നിര്‍ത്തുകയെന്നത് പ്രയാസകരവും. ചെറിയ രീതിയില്‍ വല്ലപ്പോഴും മദ്യപിക്കുന്നവരും സ്ഥിരമായി നന്നായി മദ്യപിക്കുന്നവരുമുണ്ട്. ഏതു രീതിയില്‍ മദ്യപിച്ചാലും ലഹരിയായാല്‍ പിന്നീട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

സ്‌പോര്‍ട്‌സിലോ ശാരീരിക പ്രവര്‍ത്തനങ്ങളിലോ വ്യായാമത്തിലോ ഏര്‍പ്പെടുക

മദ്യപിച്ചാല്‍ നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കായികമായ അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതിന് തടസ്സമാണ്. കൂടാതെ, മദ്യം നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നു എന്നതിനാല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടില്ല. വ്യക്തി ഉപദ്രവിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കാം. മല കയറുന്നതും ജോലി ചെയ്യുന്നതും ഉള്‍പ്പെടെ മദ്യപിച്ചശേഷം കായികമായുള്ള ജോലിയില്‍ ഏര്‍പ്പെടരുത്.


സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിംഗ്

നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നില്‍ക്കുന്നതാകും നല്ലത്. പ്രത്യേകിച്ചും പോസ്റ്റുകളും കമന്റുകളും എഴുതുന്നത് പൂര്‍ണമായും ഒഴിവാക്കുക. അതല്ലെങ്കില്‍ അബദ്ധത്തില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്ത് കുഴപ്പത്തിലാകാന്‍ സാധ്യത ഏറെയാണ്. മദ്യലഹരിയില്‍ അറിയാതെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുക, തെറ്റായ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുക തുടങ്ങി നിങ്ങളെ കുഴപ്പത്തിലാക്കുന്നവ ഉണ്ടായേക്കാമെന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുക.

ഒറ്റയ്ക്കുള്ള യാത്ര

നന്നായി ലഹരിയുണ്ടെന്ന് തോന്നിയാല്‍ ഒറ്റയ്ക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കുക. എത്ര പരിചയമുള്ള വഴിയായാലും കൂട്ടുകാരുടെ സഹായം തേടണം. അതല്ലെങ്കില്‍ ലഹരി കുറയുന്നതുവരെ സുരക്ഷിതമായി ഇരിക്കുക.

ഡ്രൈവിങ്

ലഹരിയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഡ്രൈവിങ്. അത് നിങ്ങളുടേയും മറ്റുള്ളവരുടേയും അപകടത്തിന് കാരണമായേക്കാം. ലോകത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ ഏറിയ പങ്കും മദ്യലഹരിയിലാണെന്നത് ഓര്‍ക്കുക. ലഹരിയില്ലാത്ത മറ്റൊരാളെ ഡ്രൈവറാക്കുകയാണ് ഉചിതമായ വഴി.

മരുന്നുകളും ഊര്‍ജ്ജ പാനീയങ്ങളും

മയക്കുമരുന്ന് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകളില്‍ മദ്യം കലര്‍ത്തുന്നത് അപകടകരമാണ്. കാരണം അവ പരസ്പരം എങ്ങനെ പ്രതികരിക്കുമെന്നും നിങ്ങളെ ബാധിക്കുമെന്നും അറിയാന്‍ ഒരു മാര്‍ഗവുമില്ല. അല്‍പം മദ്യം കഴിച്ചുകഴിഞ്ഞാല്‍ പലതും കൂട്ടിയോജിപ്പിച്ച് പരീക്ഷിക്കുന്നവരുടെ എണ്ണം ഏറെയാണ്. ഇത് നിങ്ങളെ കുഴപ്പത്തിലാക്കും.

Tags