‘പ്രകൃതിയുടെ വികൃതി’; പയ്യന്നൂർ മണിയറയിലെ അത്ഭുതകാഴ്ച..

പ്രകൃതിയുടെ ചില വികൃതികൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊരു അത്ഭുതമാണ് പയ്യന്നൂർ മണിയറയിലെ ധനഞ്ജയൻെറ വീട്ടിലും സംഭവിച്ചിരിക്കുന്നത്. അതായത് ധനഞ്ജയൻെറ വീട്ടു പറമ്പിലെ നേന്ത്ര വാഴയിൽ താമര പോലെ ചുവന്ന ദളങ്ങളുള്ള ഒരു പൂവ് വിരിഞ്ഞിരിക്കുകയാണ്.
പറമ്പിലെ റബർമരം മുറിച്ച് ധനഞ്ജയൻ 300ലേറെ നേന്ത്രവാഴ വച്ചിരുന്നു . അതിലൊന്ന് കുലച്ച് കായ മൂപ്പെത്തുന്നതിനുമുമ്പ് കാറ്റിൽ പൊട്ടിവീഴുകയും ചെയ്തു. ആ വാഴയ്ക്ക് ചെറുതും വലുതുമായ നിരവധി കന്നുകളുണ്ടായിരുന്നു. അതിലൊരു കന്നാണ് ഇപ്പോൾ രണ്ടുമാസം പോലും മൂപ്പെത്താതെ കുലച്ചിരിക്കുന്നത്.
എന്നാൽ ഇതിൽ കായയുമില്ലാ.. കൂമ്പുമില്ലാ.. പകരം വന്നതാണ് ഈ താമരപോലുള്ള ‘വാഴപ്പൂവ്’.മാത്രമല്ല ഇതിന്റെ കുല മുകളിലോട്ടാണ് പോകുന്നതും.ധനഞ്ജയൻ പുറത്തുനിന്ന് വില കൊടുത്തുവാങ്ങിയതായിരുന്നു ഇതിന്റെ തള്ളവാഴ കന്ന്.
‘തള്ളവാഴയുടെ തടിയിൽനിന്ന് കുലവരാറുണ്ട്. ചില കന്നുകളും മൂപ്പെത്താതെ കുലക്കാറുണ്ട്. എന്നാൽ, ഇവക്കെല്ലാം പേരിനെങ്കിലും കായ ഉണ്ടാകാറുണ്ട്. എന്നാൽ, വാഴക്കുല പൂ പോലെ വിടർന്നുകാണുന്നത് ഇതാദ്യമായാണെന്നാണ് 30 വർഷത്തിലേറെയായി വാഴയും സകല പച്ചക്കറികളും ജൈവരീതിയിലൂടെ വിളയിച്ചെടുത്ത് വ്യാപകമായി വിൽപന നടത്തുകയും ജൈവകൃഷിക്ക് നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത പ്രാപ്പൊയിലിലെ കരുണാകരൻ പനങ്ങാട് പറയുന്നത്.
പ്രകൃതിയിലെ ഈ വിസ്മയം കാണാൻ നിരവധിപ്പേരാണ് ഇപ്പോൾ ധനഞ്ജയന്റെ വീട്ടിലേക്കെത്തുന്നത്..
The post ‘പ്രകൃതിയുടെ വികൃതി’; പയ്യന്നൂർ മണിയറയിലെ അത്ഭുതകാഴ്ച.. first appeared on Keralaonlinenews.