50 ലക്ഷം രൂപ ആവശ്യപ്പെട്ട് യുട്യൂബര്‍മാരുടെ ഭീഷണി, ഒലിവിയ ഡിസൈന്‍സിനെതിരായ വ്യാജപ്രചരണക്കാര്‍ കുടുങ്ങും, ഹൈക്കോടതിയുടെ ഇടപെടല്‍

adv Vimala Binu
adv Vimala Binu

കൊച്ചി: അടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒലീവിയാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനെതിരെ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ എതിര്‍ കക്ഷികള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഒലിവിയ ഡിസൈന്‍ ഉടമ അശ്വതി സിബി അടൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.

ഷെഫീന എന്ന സ്ത്രീ തന്റെ യൂട്യൂബിലൂടെയും ഫേസ്ബുക്ക് വഴിയും തുടര്‍ച്ചയായി അശ്ലീല വീഡിയോസ് അപ്ലോഡ് ചെയ്യുകയും യൂട്യൂബേഴ്‌സ് പണം ചോദിച്ചു ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ് ഉണ്ടായത്. 50 ലക്ഷം രൂപ ആണ് മറ്റു യൂട്യൂബറും  ഷെഫീനയും ചേര്‍ന്ന് ഓലിവിയയുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നതിനായി ആവശ്യപെട്ടത്.

adv vimala binu

അടൂര്‍ മുന്‍സിഫ് കോടതി എതിര്‍കക്ഷികള്‍ ഹാജരാക്കാനും അവരുടെ മറുപടിക്കും ഒക്കെയായി കേസുകള്‍ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. എതിര്‍ക്ഷികളില്‍ ചിലര്‍ നോട്ടിസ് കൈപ്പറ്റിയെങ്കിലും മനഃപൂര്‍വം ഹാജരാകതിരുന്നത് മൂലവും കേസു വൈകുവാന്‍ ഇടയായി. ഇതോടെയാണ് അശ്വിതി സിബി പ്രമുഖ അഭിഭാഷകയായ വിമല ബിനുവിലൂടെ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ഹൈക്കോടതി ഒലിവിയ ഡിസൈന്‍ നല്‍കിയ ഹര്‍ജി എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം എന്നും ഉത്തരവിടുകയുണ്ടായി. കേസ് വൈകിപ്പിക്കാന്‍ എതിര്‍കക്ഷികള്‍ മന:പൂര്‍വം ശ്രമിക്കുകയാണെന്ന അഡ്വ. വിമല ബിനുവിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.

Oliviya designs adoor

 

 

Tags