തലശേരിയിലൊരുങ്ങി,കോടിയേരിയുടെ ഓര്‍മ്മകള്‍ ജ്വലിക്കും മ്യൂസിയം

Kodiyeri
Kodiyeri

കണ്ണൂര്‍: അന്തരിച്ച  സി.പി. എം  പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കോടിയേരി മൂളിയില്‍നടയിലെ വീട്ടിന്റെ മുകള്‍ നിലയില്‍ നിത്യസ്മാരകമായി മ്യൂസിയമൊരുങ്ങി.അദ്ദേഹം തന്റെ ജീവിതകാലത്ത് ഉപയോഗിച്ച സാധനങ്ങളെല്ലാം കോടിയേരി മൂളിയില്‍ നടയിലെ വീട്ടില്‍ ഭാര്യവിനോദിനി ബാലകൃഷ്ണന്റെ നേതൃത്വത്തിലൊരുക്കിയ ഫാമലികളക്ടീവ് ഹാളിലെ  പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. 

വിവിധ പാര്‍ട്ടി നേതാക്കളുമൊന്നിച്ചുളള കോടിയേരിയുടെ ഫോട്ടേകള്‍, ഉപഹാരങ്ങള്‍, സമ്മേളന പ്രതിനിധിയായ പങ്കെടുത്ത ബാഡജുകള്‍, കോടിയേരി ഉപയോഗിച്ച  ചെരുപ്പുകള്‍, പേന, പോക്കറ്റ് ഡയറികള്‍, ലേഖനങ്ങളുടെ കൈയ്യെഴുത്തു പ്രതികള്‍, കസേര, കട്ടില്‍, മികച്ചനിയമസഭാ സാമാജികനും പൊതുപ്രവര്‍ത്തകനുമായി ലഭിച്ച പുരസ്‌കാരങ്ങള്‍ തുടങ്ങിയവപ്രദര്‍ശനത്തിനുണ്ട്.

പ്രദര്‍ശനം കണ്ടതിനു ശേഷം അഭിപ്രായമെഴുതാനുളള സന്ദര്‍ശകപുസ്തകം,14 മിനുറ്റ് ദൈര്‍ഘ്യമുളള കോടിയേരിയുടെ ജീവിതത്തെ കുറിച്ചുളള ഡോക്യുമെന്ററി എന്നിവയും  കോടിയേരി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ25ന് മുഖ്യമന്ത്രി പിണറായിവിജയന്‍സന്ദര്‍ശിച്ചതോടു കൂടിയാണ് മ്യൂസിയം ഔപചാരികമായി സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തത്.

Kodiyeri

Tags