കടത്തനാടന്‍ മണ്ണില്‍ വീരഗാഥ രചിച്ചത് ഷാഫി പറമ്പില്‍, തൊട്ടതെല്ലാം പിഴച്ച് കെ.കെ ശൈലജ ടീച്ചര്‍

google news
K K Shailaja shafi parambil

കെ. കെ ശൈലജയ്ക്കു മികച്ച ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നാദാപുരത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിന്നും വോട്ടുകള്‍ ചോര്‍ന്നതും തിരിച്ചടിയായി.

തലശേരി:  രാഷ്ട്രീയകേരളം കണ്ട തീപാറും പോരാട്ടവും പരിധിവിട്ട സോഷ്യല്‍ മീഡിയ യുദ്ധം നടന്ന  കടത്തനാടന്‍ മണ്ണില്‍  സി.പി. എമ്മിന് അടിതെറ്റി.1,15157-വോട്ടുകളുടെ ആധികാരിക വിജയമാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥ.ി ഷാഫി പറമ്പില്‍ നേടിയത്.കഴിഞ്ഞ തവണ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നേടിയ വോട്ടിനെക്കാള്‍ അധികം നേടിയാണ് കോണ്‍ഗ്രസിലെ യുവരക്തമായ ഷാഫിയുടെ മുന്നേറ്റം. സി.പി. എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഏറെയും സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍ നിന്നും വോട്ടുചോര്‍ന്നതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. 

കെ. കെ ശൈലജയ്ക്കു മികച്ച ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നാദാപുരത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിന്നും വോട്ടുകള്‍ ചോര്‍ന്നതും തിരിച്ചടിയായി.  വൈകിയെങ്കിലും പാലക്കാട് നിന്നുമെത്തിയ ഷാഫി ദിവസങ്ങള്‍ക്കുളളില്‍ കെ.കെ ശൈലജയുടെ വ്യക്തി പ്രഭാവത്തിന് മങ്ങല്‍ ഏല്‍പ്പിക്കുകയായിരുന്നു. മൊത്തം  പോള്‍ ചെയ്തതിന്റെ 5,52490  വോട്ടുകളാണ് ഷാഫി നേടിയത്. 

shafi parambil

കെ.കെ ശൈലജ ടീച്ചര്‍ 4,37,333 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രൊഫുല്‍ കൃഷ്ണ 1,10,701 വോട്ടുകളും നേടി. കഴിഞ്ഞ തവണ വി.കെ സജീവന്‍ നേടിയതിനൊക്കാള്‍ ഇരട്ടി വോട്ടുകള്‍ എന്‍. ഡി. എ സ്ഥാനാര്‍ത്ഥി നേടിയത് അവര്‍ പോലും പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ തവണ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച കെ. മുരളീധരന്‍ വടകരയില്‍ നിന്നും 5,26,755 വോട്ടുകള്‍ നേടിയിരുന്നു.
 
84,663 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മുരളീധരന്റെത്. എന്നാല്‍ അതിനെ കവച്ചുവെച്ചുകൊണ്ടാണ് ഇക്കുറി ഷാഫി പറമ്പിലിന്റെ തേരോട്ടം. ആര്‍. എം. പിയുടെയും മുസ്‌ലിംലീഗിന്റെയും കൈമെയ് മറന്നുളള സഹായമാണ് മികച്ച ഭൂരിപക്ഷത്തിലേക്ക് ഷാഫിയെ നയിച്ചത്. സ്ഥാനാര്‍ത്ഥിയായ മുതല്‍ ടീച്ചറമ്മയെന്ന കെ.കെ ശൈലജയുടെ ഇമേജ് പൊളിച്ചടുക്കാന്‍ ഷാഫിക്ക് കഴിഞ്ഞു.

shafi

വടകരയുടെ യഥാര്‍ത്ഥ ടീച്ചറമ്മ ടി.പിയുടെ അമ്മ രോഹിണിടീച്ചറാണെന്നു ഷാഫി പരസ്യമായി പ്രഖ്യാപിച്ചതോടെ എല്‍.ഡി. എഫ് പ്രതിരോധത്തിലായി. ശൈലജ ടീച്ചര്‍ക്കെതിരെയുളള സോഷ്യല്‍ മീഡിയയിലൂടെയുളള അപകീര്‍ത്തിപ്പെടുത്തല്‍ സി.പി. എം പ്രചരണായുധമാക്കിയെങ്കിലും വടകരയിലെ സ്ത്രീവോട്ടര്‍മാരുടെ അനുഭാവം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.

shafi parambil kk shailaja vadakara election