ലൈംഗിക ബന്ധത്തിനൊടുവില്‍ തീവ്രമായ ഓര്‍ഗാസത്തിനായി ഇവ പരീക്ഷിച്ചുനോക്കൂ

orgasm
orgasm

ലൈംഗിക ബന്ധത്തിനൊടുവിലെ ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ ഏവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് അനുഭവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കാറില്ല. തീവ്രമായ രതിമൂര്‍ച്ഛ അനുഭവിക്കുന്ന പ്രണയിതാക്കള്‍ പൊതുവെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ആസ്വദിക്കുന്നതായാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അത് അവരുടെ ബന്ധത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

പങ്കാളികളുമായുള്ള സെക്സിനിടെ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. കാരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഒന്നാണിത്. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ചില വഴികളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.

ഫോര്‍പ്ലേയുടെ അളവ് വര്‍ദ്ധിപ്പിക്കുക: ലൈംഗിക ബന്ധത്തിന് മുന്‍പുള്ള ഉത്തേജനത്തിന് വലിയ പ്രധാന്യമുണ്ട്. ഓക്‌സിടോസിന്റെ അളവ് കൂട്ടുന്നത് ദമ്പതികള്‍ക്ക് കൂടുതല്‍ തീവ്രമായ രതിമൂര്‍ച്ഛ ലഭിക്കാന്‍ സഹായിക്കുന്നു. ഹോര്‍മോണുകളുടെ വലിയ ഉത്തേജനത്തിന് സപ്ലിമെന്റുകളൊന്നും ആവശ്യമില്ല. ആലിംഗനം, ചുംബനം  എന്നിവയെല്ലാം ഫോര്‍പ്ലേയുടെ ഭാഗമാണ്. നിങ്ങളുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സെക്സിന് മുമ്പ് കൂടുതല്‍ ഫോര്‍പ്ലേ സെഷനുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

സംതൃപ്തിക്ക് ദൈര്‍ഘ്യമെടുക്കുക: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഫിനിഷ് ലൈനിലേക്ക് വേഗത്തില്‍ പോകരുത്. പകരം, ഒരു രതിമൂര്‍ച്ഛയുടെ വക്കിലേക്ക് സാവധാനം സഞ്ചരിക്കുക. ഇത് ശക്തമായ രതിമൂര്‍ച്ഛ ഉറപ്പാക്കുന്നു.

വ്യായാമം: വ്യായാമം സ്ത്രീകള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ 24% വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ആ ഹോര്‍മോണ്‍ വര്‍ദ്ധനവ് നിങ്ങളുടെ ലിബിഡോയും വര്‍ദ്ധിപ്പിക്കുന്നു. വ്യായാമം ചെയ്യുന്നത് ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും ലൈംഗിക ബന്ധത്തിനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുകയും ആ നിലയിലേക്ക് നിങ്ങളുടെ മാനസികാവസ്ഥയെ ഉയര്‍ത്തുകയും ചെയ്യും.

ശരീരത്തിന്റെ ചൂട് കൂട്ടുക: നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, ചൂടുവെള്ളത്തില്‍ കുളിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമയം കുറവാണെങ്കില്‍, നിങ്ങളുടെ ലൈംഗികാവയവത്തിന് മുകളില്‍ ഒരു ചൂടുള്ള തുണി കുറച്ച് മിനിറ്റ് വയ്ക്കുക. ചൂട് നിങ്ങളുടെ യോനിയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ലൂബ്രിക്കേഷനും സംവേദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

ശ്രദ്ധാപൂര്‍വമായ സ്വയംഭോഗം പരിശീലിക്കുക: നിങ്ങള്‍ക്ക് രതിമൂര്‍ച്ഛയുണ്ടോ ഇല്ലയോ എന്നതില്‍ ഒരു തരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ 15-30 മിനിറ്റ് സന്തോഷത്തിനായി സ്വയം സ്പര്‍ശിക്കുക. നിങ്ങളുടെ കൈകള്‍, മസാജ് ഓയില്‍, വൈബ്രേറ്റിംഗ് ടോയ്‌സ് മുതലായവ ഉപയോഗിച്ച് ഇവ ചെയ്യാവുന്നതാണ്. ഇത് ലൈംഗിക വേളയില്‍ നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

Tags