'ആണുങ്ങളുടെ നാവ് സ്ത്രീകളുടെ നേരെ ഉയരുമ്പോള്‍ ഉദ്ധരിച്ച ലിംഗം തന്നെ, ദേ കിടക്കുന്നു ഒരു മാപ്പ്, വേണേല്‍ എടുത്തു കൊണ്ടു പോ'


കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജുവാര്യര്‍ക്കും നേരെ നടത്തിയ ആഭാസ പ്രസംഗത്തില്‍ പ്രതിഷേധം കനക്കുന്നു. വിഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യുഡിഎഫ് വേദിയില്‍വെച്ചായിരുന്നു ഹരിഹരന്റെ ആഭാസ പ്രസംഗം.
സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വീഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ? എന്നിങ്ങനെയാണ് ഹരിഹന്റെ പ്രസംഗം.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'സി.പി.എം. വര്‍ഗീയതയ്ക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ഹരിഹരന്‍. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞെങ്കിലും പോലീസില്‍ പരാതിയെത്തിയതോടെ നിയമനടപടയും നേരിടേണ്ടിവരുമെന്നുറപ്പായി.

അതിനിടെ ഹരിഹരനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി പ്രതികരണവുമായെത്തി. ഏതെങ്കിലും ഒരു ആര്‍എംപി നേതാവില്‍ നിന്നും സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ശാരദക്കുട്ടി വ്യക്തമാക്കി.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്,
'ദേ കിടക്കുന്നു ഒരു മാപ്പ്. വേണേല്‍ എടുത്തു കൊണ്ടു പോ ' എന്നാണ് കെ.എസ്. ഹരിഹരന്‍ പറഞ്ഞതിനര്‍ഥം
അതിനാല്‍ പുരുഷോത്തമാ, ഇന്നലെ എഴുതിയതിനപ്പുറം ഇന്ന് പ്രത്യേകിച്ചൊന്നും പറയാനില്ല.
'ആര്‍ എം പി യില്‍ മാത്രം സ്ത്രീ വിരുദ്ധരായ ആണുങ്ങളില്ലല്ലോയെന്ന എന്റെ 'ആശ്വാസധാരണ 'ക്ക് മേല്‍ ഇടിത്തീ വീണത് ഇന്നലെ സഖാവ് ഹരിഹരന്റെ പ്രസംഗം കേട്ടപ്പോഴാണ്.
'അശ്ലീല വീഡിയോയില്‍ ശൈലജ ടീച്ചറെ ആര്‍ക്കു വേണം? മഞ്ജു വാര്യരാണേല്‍ പിന്നേം ശരിയാകും.' കൂടെ പൊതുരംഗത്ത് ഉള്ള സ്ത്രീകള്‍ക്ക് ഒരു പാഠമായിരിക്കട്ടെ ഈ വാക്കുകള്‍.
കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേര്‍ക്ക് നീളുമ്പോള്‍ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ. കഷ്ടം.'
ആര്‍ എം പി യില്‍ മാത്രം സ്ത്രീ വിരുദ്ധരായ ആണുങ്ങളില്ലല്ലോയെന്ന എന്റെ 'ആശ്വാസധാരണ 'ക്ക് മേല്‍ ഇടിത്തീ വീണത് ഇന്ന് സഖാവ് ഹരിഹരന്റെ പ്രസംഗം കേട്ടപ്പോഴാണ്.
'അശ്ലീല വീഡിയോയില്‍ ശൈലജ ടീച്ചറെ ആര്‍ക്കു വേണം? മഞ്ജു വാര്യരാണേല്‍ പിന്നേം ശരിയാകും.' കൂടെ പൊതുരംഗത്ത് ഉള്ള സ്ത്രീകള്‍ക്ക് ഒരു പാഠമായിരിക്കട്ടെ ഈ വാക്കുകള്‍.
കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ ഒക്കെ നാവ് സ്ത്രീകളുടെ നേര്‍ക്ക് നീളുമ്പോള്‍ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ. കഷ്ടം.