അന്‍വറിനോട് പോലീസിന്റെ ഗുണ്ടായിസം, മണ്ണിടാനെത്തിയ ലോറി തടഞ്ഞു, എസ്‌ഐയുടെ വെല്ലുവിളി, വൈറലായി ലോറി ഉടമസ്ഥന്റെ കുറിപ്പ്
കോഴിക്കോട്: മലപ്പുറം എസ്പിക്കെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തിന് പിന്നാലെ സംഭവത്തെക്കുറിച്ച് ലോറി ഉടമയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിനായി മണ്ണിറക്കാനെത്തിയപ്പോള്‍ പോലീസ് തടഞ്ഞെന്നും നിയമവിരുദ്ധമായി ലോറി കസ്റ്റഡിയിലെടുത്ത് 15 ലക്ഷം രൂപ പിഴ ചുമത്തിയെന്നും ലോറി ഉടമ സക്കറിയ പറയുന്നു.
സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്,
PV അന്‍വറിന്റെ ശരി.??
30.1.2024 രാവിലെ ഏഴ് മണിക്ക് എനിക്ക് സുഹൃത്തിന്റെ ഫോണ്‍കോള്‍
വണ്ടിയൊന്ന് വിടുമോ(ടിപ്പര്‍ലോറി)
ഓട്ടമുണ്ട്
ഞാന്‍ ചോദിച്ചു
എന്താ ഓട്ടം?
മണ്ണടിക്കാനാണ്
മണ്ണടിക്കാനാണോ
എന്നാല്‍ ഞാനില്ല
എന്ന മറുപടിയും പറഞ്ഞ് ഞാന്‍
ഫോണ്‍ വെച്ചു
സുഹൃത്ത് വീണ്ടും വിളിച്ചു
ഓട്ടമില്ലാതിരിക്കല്ലെ
ഇത് ഒരു ചൊറയുമില്ലാത്ത പണിയാണ് മണ്ണെടുക്കുന്നത് പാസ് എടുത്തിട്ടാണ്
ഞാന്‍ ചോദിച്ചു
മണ്ണ് ഇടുന്നതോ?
ഇടുന്നത് അനുമതിയുള്ള ഭൂമിയിലേക്കാണ് മാത്രമല്ല ലൈഫിന്റെ ഒരു തറയും ആണ്
അങ്ങിനെയാണെങ്കില്‍ വിടാം
ഒരു പത്തര ആയിക്കാണും
ഞാന്‍ പഞ്ചായത്തില്‍ നില്‍ക്കുന്ന
ആ സമയത്ത്
ഒരു പരിജയക്കാരന്‍ വിളിച്ച് പറഞ്ഞു
നിന്റെ വണ്ടി പോലീസ് പിടിച്ചിട്ടിരിക്കയാണ് ഡ്രൈവറുടെ ഫോണ്‍ അവര്‍ വാങ്ങി വെച്ചിരിക്കുകയാണ് ഇന്ന സ്ഥത്തേക്ക്
വേഗം വരണം
ഞാന്‍ ബൈക്കുമെടുത്ത്
അവിടെ ചെല്ലുമ്പോള്‍ ഡ്രൈവര്‍ക്കും വണ്ടിക്കും ചുറ്റിനും മൂന്നുനാല് പോലീസുകാരും ഒരു പോലീസ് ജീപ്പും കിടക്കുന്നു
ഞാന്‍ ചോദിച്ചു എന്താണ് സംഭവം?
ഡ്രൈവര്‍ പറഞ്ഞു
വണ്ടി സൈറ്റിലേക്ക് തട്ടുന്നതിന് വേണ്ടി ബാക്ക് വെച്ച് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍
ഒരു പോലീസുകാരന്‍ ഇവിടെ മറഞ്ഞിരുപ്പുണ്ടായിരുന്നു അയാള്‍ വണ്ടി അവിടെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു
എന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി ഞാന്‍ ഡ്രൈവറോട് ചോദിച്ചു
അപ്പോള്‍ പാസും പെര്‍മിറ്റും എല്ലാം നീ കാണിച്ചു കൊടുത്തില്ലേ??
ഡ്രൈവര്‍ പറഞ്ഞു കാണിച്ചുകൊടുത്തു പക്ഷേ പോലീസ് പറയുന്നത് നമ്മള്‍ വണ്ടി തിരിക്കാന്‍ ബാക്ക് നിര്‍ത്തിയ ഈ സ്ഥലം പാടമാണ്
ഇതിലാണ് നമ്മള്‍ മണ്ണ് തട്ടുന്നത് എന്നാണ് അവര്‍ പറയുന്നത്.
ഞാന്‍ അവിടെയൊക്കെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ ടിപ്പര്‍ ലോറി നിര്‍ത്തിയെടുത്ത് നിന്ന് 50 മീറ്റര്‍ ആണ് ലൈഫിന്റെ വീട് പണി നടക്കുന്ന യഥാര്‍ത്ഥത്തില്‍ മണ്ണ് തട്ടേണ്ട വ്യക്തിയുടെ സ്ഥലം
ആ സ്ഥലത്തേക്ക് വാഹനം പോകണമെങ്കില്‍ കാലങ്ങള്‍ക്ക് മുന്‍പ് മണ്ണിട്ട് നികത്തപ്പെട്ട പോലീസ് പറയുന്ന ഭൂമിയിലേക്ക് വാഹനത്തിന്റെ പിന്‍വശം കേറ്റി വാഹനം തിരിച്ചു പോയാലേ നടക്കുകയുള്ളൂ
ഈ വസ്തുത അവിടെ വന്ന പോലീസുകാരനെയും എസ്‌ഐയെയും ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു പക്ഷേ അവര്‍ക്ക് അത് മനസ്സിലായിട്ടും അവര്‍ ചെവി കൊള്ളാന്‍ തയ്യാറായില്ല അപ്പോഴാണ് ഈ സംഭവത്തിന്റെ ചതിയും ഇതിലെ ഒളിഞ്ഞിരിക്കുന്ന മറ്റു മണ്ണ് മാഫിയയും പോലീസും തമ്മിലുള്ള ഒത്തുകളിയും എനിക്ക് മനസ്സിലായത്
ഈ ലൈഫിന്റെ ഭൂമിയിലേക്ക് മണ്ണടിക്കുന്നുണ്ട് എന്ന് നേരത്തെ അവര്‍ മനസ്സിലാക്കുകയും ആ ഭൂമിയിലേക്ക് വാഹനം പോകണമെങ്കില്‍ സാങ്കേതികപരമായി പാഠം എന്ന് പറയുന്ന നികത്തപ്പെട്ട ഈ ഭൂമിയിലേക്ക് വാഹനം കയറ്റി നിര്‍ത്തിയാലേ വാഹനം അവിടെ തിരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും
ഇന്ന സമയത്ത് വാഹനം അവിടെ വരുമെന്നും വരുമ്പോള്‍ സാങ്കേതികപരമായി പാഠം എന്ന് പറയുന്ന ഈ ഭൂമിയില്‍ നിന്ന് വാഹനം പിടിക്കണം എന്നും അവര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു
സംസാരിക്കാവുന്ന മാന്യമാകുന്ന ഭാഷയില്‍ എല്ലാം ഞാന്‍ ഈ വിവരം പോലീസുകാരെ പറഞ്ഞു മനസ്സിലാക്കി പക്ഷേ ഗ്രേഡ് Si അടക്കമുള്ളവര്‍ക്ക് ഈ വിഷയം മനസ്സിലായെങ്കിലും വാഹനം മഫ്തിയില്‍വന്ന് പിടിച്ച പോലീസുകാരന്‍ ശ്രീജിത്ത് ആരുടെയോ ഏജന്റ് ആയിട്ടോ താല്‍പര്യത്തിനോ വേണ്ടിയായിരുന്നു അവിടെ വന്നിരുന്നത് അതിനാല്‍ തന്നെ അയാള്‍ വാശിപിടിച്ച് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി വണ്ടൂര്‍പോലീസ് സ്റ്റേഷനില്‍ അന്ന്
SHOയുടെ ചുമതലയുണ്ടായിരുന്ന
എസ് ഐ ഷാഹുല്‍ ഹമീദിനോടും ഞാന്‍
ഈ കാര്യം വളരെ വ്യക്തമായി തന്നെ പറഞ്ഞു മാത്രമല്ല മണ്ണെടുക്കാനുള്ള പാസ്സും മണ്ണ് നിക്ഷേപിക്കാനുള്ള പാസും ലൈഫിന്റെ പഞ്ചായത്തില്‍ നിന്ന് കിട്ടിയ അനുമതി പത്രവും എല്ലാം ഞാന്‍ അയാളെയും കാണിച്ചു. പക്ഷേ അയാളും വളരെ മോശമായ രീതിയിലാണ് പെരുമാറിയത് ഇത്രയൊക്കെ ആയപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു തുടങ്ങി ജീവിതത്തില്‍ പല ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിച്ചിട്ടുണ്ട് പ്രയാസം ഒരുപാട് അനുഭവിച്ചിട്ടുണ്ട് പക്ഷേ നിയമവിരുദ്ധമായതോ എന്റെ മനസ്സാക്ഷിക് നിരക്കാത്തതോ ആയ ഒരു രീതിയില്‍ ഞാന്‍ ഇന്നുവരെ ഒരു രൂപ പോലും സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നിട്ടും ഇത്തരത്തിലുള്ള ഒരു ചതിയില്‍ പ്പെട്ടപ്പോള്‍ ഞാന്‍ എസ്‌ഐയോട് കുറച്ചു കടുപ്പിച്ച് സംസാരിച്ചു എത്രയും പെട്ടെന്ന് എന്റെ വാഹനം വിട്ടു കിട്ടണമെന്നും വാഹനം പോലീസ് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നും ഫോണ്‍ പിടിച്ചുവെക്കാന്‍ പോലീസിന് അധികാരമില്ല എന്നും കാണിച്ച് ഞാന്‍ എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി പക്ഷേ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് മാത്രമല്ല സാധാരണ മണ്ണ് കേറ്റിയ വാഹനങ്ങള്‍ പിടിച്ചാല്‍ പോലീസ് അത് ജിയോളജി വകുപ്പിന് കൈമാറുകയാണ് ചെയ്യാറ് അങ്ങനെ ചെയ്താല്‍ തന്നെ 15 ദിവസത്തിനകം ഫൈനടച്ച് വാഹനം വിട്ടുകിട്ടുന്നതും ആണ്
എന്നാല്‍ പരാതി കൊടുത്തതിന്റെ വാശിയില്‍ പ്രതികാരം കാണിച്ച എസ് ഐ ഷാഹുല്‍ ഹമീദ് എന്റെ വാഹനം നേരെ കലക്ടര്‍ക്ക് കൈമാറുകയും വില്ലേജ് ഓഫീസറെയും കൃഷി ഓഫീസറെയും സ്വാധീനിച്ച് അതിനാവശ്യമായ രേഖകള്‍ സമ്പാദിക്കുകയും ചെയ്തു.
കൃഷി ഓഫീസര്‍ നല്‍കിയ രേഖകള്‍ കണ്ടപ്പോഴാണ് ശരിക്കും ഞാന്‍ ഞ്ഞെട്ടിയത് എന്റെ വാഹനം നിര്‍ത്തിയിട്ട ഭൂമി എത്രയോ കാലങ്ങളായി നികത്തപ്പെട്ടതാണെങ്കിലും റോഡിനൊപ്പം നികത്തപ്പെട്ട ഭൂമിയില്‍ നെല്ല് വിളയിക്കാന്‍ അനുയോജ്യമായ ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തി അയാള്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി പോലീസും മറ്റുള്ള വകുപ്പുകളും എല്ലാനിലക്കും എന്നെ ലോക്കാക്കുന്ന സമീപനം സ്വീകരിച്ചതിന്റെ ഫലമായി കലക്ടര്‍ അന്വേഷിച്ച്
ഈ കേരളത്തില്‍ ഇന്ന് വരെ ഒരു വാഹനത്തിനും നല്‍കാത്ത രീതിയിലുള്ള ഫൈന്‍ വിധിച്ചു 15 ലക്ഷം രൂപ
ഇത് അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കുകയുള്ളൂ എന്നും 15 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വാഹനം സര്‍ക്കാറിലേക്ക് കണ്ടു കിട്ടുമെന്നും ഉള്ള അറിയിപ്പ് എനിക്ക് ലഭിച്ചു
ഈ കാര്യത്തിലൊരു പുനര്‍ അന്യേഷണം നടത്തുന്നതിന് വേണ്ടി ഞാന്‍ മലപ്പുറം SP അടക്കമുള്ളവര്‍ക്ക് വീണ്ടും പരാതി നല്‍കി എന്നാല്‍ അതൊന്നും ഉണ്ടായില്ല.
എന്ന് മാത്രമല്ല എസ്‌ഐ അടക്കമുള്ളവര്‍ എന്നെ വെല്ലുവിളിച്ചു എന്റെ വാഹനം പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തുരുമ്പെടുത്ത് നശിപ്പിച്ചു കളയും എന്നയാള്‍ വെല്ലുവിളിച്ചു അയാള്‍ പിടിക്കുന്ന എല്ലാവാഹനത്തിന്റേയും ഉടമകള്‍ക്കും അയാളും ഇവിടുത്തെ ചില പോലീസുകാരും എന്റെ വാഹനം കൊണ്ടുപോയി കാണിച്ചുകൊടുത്തു നിന്നെക്കാള്‍ ഒക്കെ മൂത്തവന്റെ വണ്ടിയാണ് ഇവിടെ ഈ പിടിച്ചിട്ടിരിക്കുന്നത് അവന് എന്നിട്ട്
ഒരു ചുക്കും ചെയ്യാന്‍ സാധിച്ചിട്ടില്ല
എന്നെല്ലാം നാട്ടുകാരോട് പറഞ്ഞവര്‍ എന്നെ അപമാനിച്ചു
നീതിയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു അപമാനിക്കപെട്ടു
എന്റെ ഉപജീവനമാര്‍ഗ്ഗം തകര്‍ന്നു
ഞാന്‍ ആകെ തളര്‍ന്നു പോയി
15 ലക്ഷത്തോളം രൂപ അടവ് ബാക്കിനില്‍ക്കുന്ന ആ വാഹനം വിട്ടു കിട്ടാതിരുന്നാല്‍ എന്റെ വീട് ജപ്തി ചെയ്യും എന്ന് ബാങ്കുകാര്‍
ഭീഷണിപ്പെടുത്തി
അതുകൊണ്ട് തന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല ഞാന്‍ ഹൈക്കോടതിയില്‍ പോലീസിനെതിരെ
ഈ വിവരങ്ങള്‍ എല്ലാം കാണിച്ച് ഒരു കേസ് ഫയല്‍ ചെയ്തു
എന്റെ വാഹനം വിട്ടു കിട്ടുന്നതിനുവേണ്ടി ഹൈക്കോടതി പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ട് രേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ എന്റെ വാഹനം വിട്ടു നല്‍കുന്നതിന് വേണ്ടി വണ്ടൂര്‍ എസ്‌ഐക്ക് ഉത്തരവ് നല്‍കി
അന്ന് എന്റെ വാഹനം പുറത്തിറങ്ങി
കേസില്‍ വിജയിച്ചെങ്കിലും ഒരു രൂപപോലും ഫൈന്‍ അടക്കേണ്ടി വന്നില്ലെങ്കിലും നാലുമാസത്തെ കാലയളവിനുള്ളില്‍ 44400 രൂപ ഇഎംഐ ഉണ്ടായിരുന്ന എന്റെ വാഹനത്തിന്റെ ഇഎംഐ നാലുമാസം മുടങ്ങുകയും ടാക്‌സ് ഇന്‍ഷൂര്‍ എല്ലാം തെറ്റുകയും ചെയ്തു
വാഹനം പുറത്തിറക്കുന്നതില്‍ ഞാന്‍ വിജയിച്ചു
പക്ഷേ പുറത്തിറങ്ങിയതിനു ശേഷം പോലീസിന്റെ ക്രൂരതയും വിജയിച്ചു
നാലഞ്ചു മാസക്കാലം മുടങ്ങിയ ഇഎംഐയും കോടതികള്‍ കയറിയിറങ്ങാന്‍ ചിലവായ പൈസയും എല്ലാം എന്നെ നല്ലൊരു കടക്കാരന്‍ ആക്കി.
പോലീസിന്റെ ക്രൂരതക്ക് ഇരയായി ഞാന്‍ എന്റെ വീട്ടിലെ ഒരു അംഗത്തെപ്പോലെ കൊണ്ടുനടന്നിരുന്ന എന്റെ ഉപജീവനമാര്‍ഗമായ വാഹനം എനിക്ക് വില്‍ക്കേണ്ടി വന്നു.
ഇന്ന് സഖാവ് എന്ന് ഞാന്‍ ഓമന പേരിട്ടു വിളിച്ച ആ വാഹനം എനിക്കില്ല.
ഇതാണ് അന്‍വര്‍ MLA പറഞ്ഞ പോലീസ്
NB ഇതില്‍ എന്റെ സുഹൃത്തുക്കളായ ഒരുപാട്
നല്ല പോലീസുകാരുണ്ട്
അവര്‍ പെടില്ല
ഈ എഴുതിയതിന് രാഷ്ട്രീയമില്ല
പക്ഷേ ഒരു മറുപുറം കൂടിയുണ്ട്
അത് ഞാന്‍ എഴുതുന്നില്ല
അത് ഞാനന്ന് എന്റെ ഉപജീവനത്തിന് വേണ്ടി ന്യായമായി ചോദിച്ച സഹായങ്ങള്‍ക്ക് നേരെ
കണ്ണടുക്കുകയും ചെവിപൊത്തുകയും ചെയ്തവര്‍ക്ക് വേണ്ടി മാറ്റിവെച്ച എന്റെ ഹൃദയരക്തം കൊണ്ട്
എഴുതേണ്ട അക്ഷരങ്ങളാണ്: