തെരഞ്ഞെടുപ്പുകളിൽ പി.ആർ. വർക്കുകൾക്കുള്ള സ്വാധീനം

pr
pr

ഹരികൃഷ്ണൻ . ആർ

2004ലെ പൊതു തിരഞ്ഞെടുപ്പില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. തിരഞ്ഞെടുപ്പ് വിശകലനത്തില്‍ സമര്‍ത്ഥരായ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പോലും അങ്ങനെ തെറ്റായ ചില നിഗമനങ്ങളിലെത്തുകയും ചെയ്തു.

അങ്ങനെ ഒരു അഭിപ്രായം പൊതുവെ രൂപപ്പെട്ടതിന് പിന്നില്‍ ബിജെപി നടത്തിയ ശക്തമായ ഒരു പബ്ലിക്ക് റിലേഷന്‍സ് പദ്ധതിയായിരുന്നു. അതായത് യാഥാര്‍ത്ഥ്യത്തെ മറച്ചു വച്ച് എല്ലാം നന്നായിട്ടുണ്ടെന്ന ഒരു വ്യാജ അവസ്ഥ സൃഷ്ടിക്കുക. ഇന്ത്യാ ഷൈനിംഗ് എന്ന് പേരിട്ട ഈ പി ആര്‍ പദ്ധതി പിന്നീട് പബ്ലിക്ക് റിലേഷന്‍സിലെ പാഠപുസ്തകങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ എന്തായി എന്ന് നമുക്കറിയാമല്ലോ.

പിന്നീട് ഒരു പതിറ്റാണ്ടോളം ബി.ജെ.പിക്ക് ഇന്ത്യ ഭരിക്കാൻ യോഗമുണ്ടായില്ല എന്ന് തന്നെ പറയാം .പിന്നെ പ്രശാന്ത് കിഷോറിനെ രംഗത്തിറക്കി മോദിയെ റെയിൽവെ  സ്റ്റാളിൽ ചായ വിൽപ്പന്നക്കാരനായി ചിത്രീകരിച്ചായിരുന്നു പി.ആർ  വർക്കുകൾ ബി.ജെ.പി നടത്തിയത് . അതിൽ അവർ വിജയിക്കുകയും ചെയ്തു .

തുടർന്ന് ആക്രി ബാർ മോദി സർക്കാർ എന്ന പരസ്യ വാചകത്തോടെ നടന്ന പി.ആർ വർക്കുകളും ബി.ജെ.പിക്ക് ജനങ്ങൾക്കിടയിൽ മതിപ്പ് നേടി കൊടുത്തു.

പറഞ്ഞു വരുന്നത് ഇതൊന്നുമല്ല, എന്തൊക്കെ ചെയ്താലും ബൂത്തിലെത്തുന്ന വോട്ടറുടെ മനസില്‍ ഒരു തിരഞ്ഞെടുപ്പുണ്ട്. അവര്‍ അനുഭവിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ട ചിത്രം .

അതിനെ സ്വപക്ഷത്താക്കാൻ പി ആര്‍ വര്‍ക്ക് എന്ന സ്വര്‍ണപാത്രം കൊണ്ട് ഭക്ഷണം വിളമ്പിയാൽ ഉറപ്പ് വിജയം ബി.ജെ.പിക്കും മോദിക്കും തന്നെ .ഇന്ത്യാ ഷൈനിംഗ് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന പി.ആർ വർക്കുകൾ ബി.ജെ.പി യേയും മോദിയേയും താങ്ങി നിർത്തി എന്നു തന്നെ പറയാം .

Tags