മുത്തപ്പന്റെ പ്രസാദമായി നൽകുന്നത് പയറും തേങ്ങാപൂളും മാത്രം; അരവണ വിൽപ്പനയുമായി ബന്ധമില്ലെന്ന് പറശ്ശിനി മടപ്പുര

Parassini Madappura has nothing to do with the sale of Aravana in the name of parassini muthappan
Parassini Madappura has nothing to do with the sale of Aravana in the name of parassini muthappan

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട് നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു വാർത്തകളിൽ അരവണ പായസത്തെ ചൊല്ലിയുള്ള പരാമർശം ഭക്ത ജനങ്ങളിൽ തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ടെന്ന് പറശ്ശിനി മടപ്പുര അധികൃതർ. മുത്തപ്പൻ്റെ വഴിപാട് പ്രസാദമായി പയറും തേങ്ങാപൂളും മാത്രമാണ് നൽകി വരുന്നതെന്നും 'ശ്രീ മുത്തപ്പൻ അരവണ പായസം' എന്ന പേരിൽ വ്യാപാരികൾ കച്ചവടം നടത്തുന്നതിൽ പറശ്ശിനി മടപ്പുരക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും മടപ്പുര അധികൃതർ വ്യക്തമാക്കി. ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേര് നീക്കം ചെയുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നല്കിയിട്ടുണ്ട്.

Parassini Madappura has nothing to do with the sale of Aravana in the name of parassini muthappan

അതേസമയം പറശ്ശിനി മടപ്പുരയിലെ കോലധാരി മടപ്പുരമേൽ അധികാരിയുടെ (മടയൻ) അനുവാദമോ സമ്മതമോ കൂടാതെ സ്വാർത്ഥ താൽപ്പര്യത്തോടുകൂടി കോലം ധരിക്കാതെ ഭക്തന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തികളുടെ വീഡിയോ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Also read: പറശ്ശിനി മടപ്പുരയില്‍ നിന്നും അരവണ പായസം പ്രസാദമായി നല്‍കുന്നില്ല, കോലധാരിയെ ആരാധിക്കുകയും ചെയ്യരുത്, ഭക്തരെ തെറ്റിദ്ധരിപ്പിച്ച് മുത്തപ്പന്റെ പേരില്‍ ബിസിനസ് നടത്തുന്നവരെ സൂക്ഷിക്കുക

ആയതിൻ മേൽ മടപ്പുരയുടെ മേൽ അധികാരി കോലധാരിയുടെ പേരിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഭക്തജനങ്ങൾ ജാഗ്രത പാലികാണാമെന്നും അധികൃതർ അറിയിച്ചു.