കൊതുക് പരിസരത്ത് പോലും വരില്ല, ഉള്ളികൊണ്ട് ഇങ്ങനെ ചെയ്താല്‍, മറ്റു പ്രാണികളേയും അകറ്റാവുന്ന നുറുങ്ങുകളിതാ

onion

മഴയെത്തുംമുന്‍പേ മലയാളികളുടെ വീട്ടിലും പരിസരത്തും കൊതുകുകളെത്തിത്തുടങ്ങി. വെള്ളക്കെട്ടില്ലെങ്കിലും കൊതുകുകള്‍ വ്യാപകമാണ്. പല രോഗങ്ങളും പരത്തുന്നതുകൊണ്ടുതന്നെ കൊതുകുകളെ അകറ്റാനും കൊതുകുകടി കൊള്ളാതിരിക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇതിനായി വീട്ടിലും പരിസരത്തും കൊതുകുകളേയും പ്രാണികളേയുമെല്ലാം അകറ്റാവുന്ന നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്.

കൊതുകുതിരിയും മാറ്റുകളുമെല്ലാമുണ്ടെങ്കിലും സ്ഥിരമായുള്ള ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രകൃതിദത്തമായ വഴികളാകും കൊതുകുകളെ അകറ്റാന്‍ നല്ലതെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വീടും പരിസരവും വെള്ളക്കെട്ടില്ലാതെ വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനൊപ്പം കൊതുകുകളെ അകറ്റാനുള്ള മാര്‍ഗവും പരീക്ഷിക്കാം.

കൊതുകിന് ഒട്ടും ഇഷ്ടമല്ലാത്ത ഗന്ധമാണ് ഉള്ളിയുടേത്. ഉള്ളി പല രീതിയില്‍ കൊതുകകളെ അകറ്റാനായി ഉപയോഗിക്കാം. ഉള്ളി ജ്യൂസ് മറ്റൊരു മികച്ച കീടനാശിനിയാണ്. കൊതുകിനെ തുരത്താന്‍ ഉള്ളി അരിഞ്ഞത് വെള്ളത്തില്‍ വയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ വാതില്‍പ്പടിയിലോ കൊതുകുകള്‍ കയറുന്ന ഇടങ്ങളിലോ ഈ പാത്രം വെക്കാം. ശരീരത്തില്‍ കൊതുകുകടി കൊള്ളുന്നയിടങ്ങളില്‍ ഉള്ളിനീര് പുരട്ടാവുന്നതാണ്. എന്നാല്‍ ഉള്ളിയുടെ ഗന്ധം മറ്റുള്ളവര്‍ക്ക് ഇഷ്ടമാകണമെന്നില്ല.

ഉള്ളിയുടെ ഒരുഭാഗം തുരന്നെടുത്ത് അതില്‍ എണ്ണപകര്‍ന്ന് കോട്ടന്‍ തിരി കത്തിക്കുന്നതും കൊതുകുകളെ അകറ്റും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉള്ളിയുടെ ഗന്ധം മുറിയില്‍ നിറയുകയും കൊതുകുകള്‍ അകന്നുപോവുകയും ചെയ്യും.

ഉള്ളി ഉണക്കിയെടുത്ത് പുകച്ചും കൊതുകുകളെ അകറ്റാം. ഉള്ളി തൊലികളായി അടര്‍ത്തിയെടുത്ത് ഉണക്കുക. പരന്ന പ്രതലത്തില്‍ പരത്തിയിട്ടുകൊണ്ട് ഉണക്കിയെടുക്കണം. തൊലി ഉണങ്ങിക്കഴിഞ്ഞാല്‍, ഒരു ലോഹ പാത്രത്തിലോ ആഷ്ട്രേയിലോ വെച്ച് പുകയ്ക്കാം. ഉള്ളി തൊലിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ വായുവില്‍ കൊതുകിനെ അകറ്റാന്‍ പ്രവര്‍ത്തിക്കും.

സിഡെര്‍ വിനാഗിരിയും കൊതുകുകളെ തുരത്താന്‍ ഉപയോഗിക്കാം. പല പ്രാണികളും ഈ മണം ഇഷ്ടപ്പെടുന്നില്ല. സ്‌പ്രേ ബോട്ടിലുകളിലൂടെ ഇത് ചെയ്യാവുന്നതാണ്. കൊതുകുകളെ അകറ്റി നിര്‍ത്തുന്നതിനായി ഈ രീതി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് വിനാഗിരിയുടെ ഗന്ധം ഇഷ്ടമല്ലെങ്കില്‍ അത് തളിക്കാതിരിക്കുക.

വെളിയില്‍ ജോലി ചെയ്യുമ്പോള്‍ പ്രാണികളെ അകറ്റാന്‍ ദിവസവും വെളുത്തുള്ളി ക്യാപ്സ്യൂള്‍ കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി കാപ്സ്യൂള്‍ കഴിക്കുന്നതിലൂടെ, വെളുത്തുള്ളിയുടെ സുഗന്ധം നിങ്ങളുടെ സുഷിരങ്ങളിലൂടെ സ്രവിക്കപ്പെടും. ഇത് പല പ്രാണികളേയും അകറ്റും.

മോസ്‌കിറ്റോ ലെസ് എന്നത് പ്രകൃതിദത്തമായ, ദ്രാവക വെളുത്തുള്ളി അധിഷ്ഠിത ഉല്‍പ്പന്നവും കൊതുകുകളെ തുരത്തും. ഒരു മാസത്തേക്ക് കൊതുകുകളെ അകറ്റാന്‍ വീട്ടിലും പരിസരങ്ങളിലും സ്‌പ്രേ ചെയ്യാം. പല മുനിസിപ്പാലിറ്റികളും പാര്‍ക്കുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, സ്‌കൂള്‍ ഗ്രൗണ്ടുകള്‍ എന്നിവയ്ക്കായി അവ ഉപയോഗിക്കുന്നു. ഇതിനൊപ്പം എണ്ണയും ലിക്വിഡ് സോപ്പും കലര്‍ത്തുമ്പോള്‍, അത് മരങ്ങളിലും കുറ്റിച്ചെടികളിലും പുല്ലിലും പറ്റിനില്‍ക്കും.

രാത്രിയിലെത്തുന്ന ചെറിയ കൊതുകുകളെ അകറ്റാന്‍ ചെറിയ എല്‍ഇഡി ബള്‍ബ് ഘടിപ്പിച്ച ട്രാപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. വിപണിയില്‍ ഇത്തരം ട്രാപ്പുകള്‍ ലഭ്യമാണ്. കടകളിലും ഹോട്ടലുകളിലുമെല്ലാം ഇത്തരം ട്രാപ്പുകളാണ് ഉപയോഗിക്കുന്നത്.

Tags