ഓരോ മിനിറ്റിലും കോടികളുടെ വരുമാനം, പക്ഷെ, നിത അംബാനി പണത്തെകുറിച്ച് പറയുന്നതിങ്ങനെ

google news
nita ambani

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ മുന്‍നിരയിലുള്ളയാളാണ് മുകേഷ് അംബാനി. അദ്ദേഹവും ഭാര്യ നിത അംബാനിയും മക്കളുമാണ് ലോകമെങ്ങും പടര്‍ന്നുപന്തലിച്ചുകിടക്കുന്ന വ്യവസായ സാമ്രാജ്യം മുന്നോട്ടുനയിക്കുന്നത്. ഓരോ മിനിറ്റിലും കോടികളുടെ വരുമാനമുണ്ടാക്കുന്നവരാണ് റിലയന്‍സ് ഗ്രൂപ്പ്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നിതയോട് സമ്പത്ത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി അതിശയിപ്പിക്കുന്നതാണ്.

നിതാ അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ്. പണം നിങ്ങള്‍ക്ക് എന്താണ് അര്‍ത്ഥമാക്കുന്നത്? എന്നായിരുന്നു കരണ്‍ ഥാപ്പറുടെ ചോദ്യം. നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്ന് നിത പറഞ്ഞു. പലരും ഇന്ത്യയിലെ ഏറ്റവും വലിയ ധനകരല്ലേയെന്ന് പറയാറുണ്ട്.  ജീവിതം എന്നാല്‍ പണം സമ്പാദിക്കുന്നതിനോ സമ്പത്തുണ്ടാക്കുന്നതിനോ അല്ല, ജീവിതം യഥാര്‍ത്ഥത്തില്‍ നിറയെ ഓര്‍മകള്‍ ഉണ്ടാക്കുന്നതിനാണ്, കാരണം നിങ്ങള്‍ പിന്നില്‍ ഉപേക്ഷിക്കുന്നത് അതാണെന്നും നിത വ്യക്തമാക്കി.

ഭര്‍ത്താവിനെക്കുറിച്ചും മുകേഷിന്റെ തിരക്കുകളെക്കുറിച്ചും അദ്ദേഹത്തിന് കുടുംബത്തോടൊപ്പം മതിയായ സമയം ചെലവഴിക്കാന്‍ കഴിയാറുണ്ടോയെന്നും കരണ്‍ ചോദിച്ചു. മുകേഷ് ബോധപൂര്‍വ്വം തന്നെ എനിക്കും കുട്ടികള്‍ക്കുമൊപ്പം ധാരാളം സമയം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നും നല്ലൊരു പിതാവാണ് മുകേഷെന്നും നിത മറുപടിനല്‍കി.

അംബാനിമാര്‍ക്ക് സമ്പത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന നിതയുടെ വീക്ഷണത്തോട് യോജിക്കുന്നതാണ് മുകേഷിന്റേയും അഭിപ്രായം. ഇരുവരുടേയും പണത്തെക്കുറിച്ചുള്ള ഈയൊരു കാഴ്ചപ്പാട് സോഷ്യല്‍ മീഡിയയില്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇവരുടെ അഭിമുഖം ശ്രദ്ധനേടി.

Tags