കുടുംബം ബിജെപി അനുഭാവികള്‍, കീര്‍ത്തി സുരേഷ് ക്രിസ്ത്യാനിയെ കല്യാണം കഴിക്കുന്നതില്‍ കലിപ്പെടുത്ത് സംഘപരിവാര്‍, ലൗ ജിഹാദെന്ന് ആരോപണം

Keerthy Suresh
Keerthy Suresh

കീര്‍ത്തിയുടെ മാതാപിതാക്കളായ സുരേഷ് കുമാറും മേനകയും ബിജെപി അനുഭാവികളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേനക ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.

കൊച്ചി: തെന്നിന്ത്യയിലെ താരറാണിയായ മലയാളി കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. സ്‌കൂള്‍കാലം മുതല്‍ സുഹൃത്തായ ആന്റണി തട്ടിലാണ് വരന്‍. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെ അടുത്തുതന്നെ ആഘോഷമായി വിവാഹം നടക്കും.

കീര്‍ത്തിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നയുടന്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളുടെ തെറിവിളിയും അധിക്ഷേപവുമാണ്. കീര്‍ത്തി ക്രിസ്ത്യന്‍ വിശ്വാസിയായ ആന്റണിയെ വിവാഹം ചെയ്യുന്നതിലാണ് ഇവരുടെ കലിപ്പ്. ഇത് ലൗ ജിഹാദാണെന്നും സ്വന്തം സമുദായത്തിലെ ആരേയും കിട്ടിയില്ലേയെന്നുമൊക്കെയാണ് ചിലരുടെ അധിക്ഷേപം.

കീര്‍ത്തിയുടെ മാതാപിതാക്കളായ സുരേഷ് കുമാറും മേനകയും ബിജെപി അനുഭാവികളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേനക ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും ബിജെപിയുമായുള്ള അടുപ്പം പരസ്യമായി തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു കുടുംബത്തിനെതിരെയാണ് അതേ പാര്‍ട്ടിയുടെ അനുഭാവികള്‍ തെറിവിളിയുമായി എത്തിയിരിക്കുന്നത് എന്നതാണ് രസകരം.

നാടുനീളെ ലൗ ജിഹാദിനെ അപലപിച്ച് നടന്നവര്‍ സ്വന്തം വീട്ടില്‍ നടന്നത് അറിഞ്ഞില്ലേ എന്നാണ് സമൂഹമാധ്യമത്തിലെ പരിഹാസം. വിവാദമായ ദി കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് സുരേഷ് കുമാര്‍ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. അതേ വ്യക്തിയാണ് മകള്‍ക്ക് മറ്റൊരു സമുദായക്കാരനുമായുള്ള വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതെന്നും സംഘപരിവാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തമാസം ഗോവയിലാണ് കീര്‍ത്തിയുടെ വിവാഹനിശ്ചയ ചടങ്ങ്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികയായെത്തുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമയില്‍ തിരക്കുള്ള താരമാണ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Tags