വീട് വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയത് 1987ലെ റിലയന്‍സ് ഷെയറുകള്‍, യുവാവിന് കോളടിച്ചു, വെറും 30 ഷെയറുകളുടെ ഇപ്പോഴത്തെ വില ഇങ്ങനെ


30 ഓഹരികള്‍ ഇപ്പോള്‍ 960 ഓഹരികള്‍ക്ക് തുല്യമായിക്കഴിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ ക്ലോസിംഗ് മൂല്യം അനുസരിച്ച്, ഓഹരികള്‍ക്ക് ഇപ്പോള്‍ ഏകദേശം 12 ലക്ഷത്തിലധികം മൂല്യമുണ്ട്.
ന്യൂഡല്‍ഹി: ചണ്ഡീഗഢ് സ്വദേശിയായ യുവാവ് അടുത്തിടെ വീട്ടില്‍ കണ്ടെത്തിയ രണ്ട് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കിട്ടു. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം 20 ഉം 10 ഉം ഓഹരികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് ഇവ.
ഒരു റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായ യുവാവ് ഓഹരി വിപണിയെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞു. ഈ ഓഹരികളെക്കുറിച്ച് അറിവുള്ളയാള്‍ സഹായിക്കുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്.
ഒരു എക്‌സ് ഉപയോക്താവ് പോസ്റ്റിന് മറുപടി നല്‍കുകയും ഓഹരികളുടെ നിലവിലെ മൂല്യത്തിനായി കണക്കുകൂട്ടല്‍ നടത്തുകയും ചെയ്തു. 30 ഓഹരികള്‍ ഇപ്പോള്‍ 960 ഓഹരികള്‍ക്ക് തുല്യമായിക്കഴിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ ക്ലോസിംഗ് മൂല്യം അനുസരിച്ച്, ഓഹരികള്‍ക്ക് ഇപ്പോള്‍ ഏകദേശം 12 ലക്ഷം രൂപ വിലയുണ്ട്.
ഓഹരികള്‍ ഒരു നിശ്ചിത സമയത്തേക്ക് ക്ലെയിം ചെയ്യപ്പെടാതെ തുടര്‍ന്നിരുന്നെങ്കില്‍, അവ IEPF ലേക്ക് മാറ്റപ്പെട്ടേനെ എന്ന് സര്‍ക്കാരിന്റെ നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട് അതോറിറ്റി മറുപടി നല്‍കി.
ഒട്ടേറെ എക്‌സ് ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിച്ചു. ജാക്‌പോട്ടാണ് അടിച്ചിരിക്കുന്നതെന്നാണ് ഒരാളുടെ പ്രതികരണം. മറ്റൊരു ഉപയോക്താവ് ഓഹരികള്‍ ഡീമാറ്റിലേക്ക് മാറ്റരുതെന്നും പകരം അവ റീമാറ്റ് ഫോര്‍മാറ്റില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു.
