നിങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സെക്‌സ് മെറ്റീരിയല്‍ ആയി മലയാളികള്‍ പുച്ഛിക്കുന്നു, ഹണി റോസിന് പിന്തുണയുമായി അഭിഭാഷക വിമല ബിനു
നേരത്തെ, ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയത് വിവാദമായിരുന്നു. ബോചെയുടെ പേരെടുത്തുപറയാതെയാണ് ഹണി റോസിന്റെ ആരോപണം.
കൊച്ചി: തനിക്കെതിരെ ഒരാള്‍ അശ്ലീല ആക്രമണം നടത്തുന്നുവെന്ന നടി ഹണി റോസിന്റെ തുറന്നുപറച്ചിലില്‍ പിന്തുണയുമായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു. ഒരു വ്യക്തി തന്നെ പിന്തുടര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്നാണ് ഹണി റോസിന്റെ ആരോപണം. ഈ വ്യക്തി വിളിച്ചപ്പോള്‍ ചടങ്ങുകള്‍ക്ക് പോകാതിരുന്നതിന് പ്രതികാരണെന്നോണമാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് ഹണി റോസിന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
നേരത്തെ, ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയത് വിവാദമായിരുന്നു. ബോചെയുടെ പേരെടുത്തുപറയാതെയാണ് ഹണി റോസിന്റെ ആരോപണം. നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് പറയുന്നുണ്ട്. സൗന്ദ്യര്യം ആസ്വദിക്കുന്നതിനൊപ്പം അപമാനിക്കുകയും ചെയ്യുന്ന സമൂഹമായി മലയാളികള്‍ മാറിയെന്നാണ് പിന്തുണയുമായെത്തിയ അഡ്വ. വിമല ബിനുവിന്റെ പ്രതികരണം.
അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയ Honey Rose,
ഇവിടെ പുരുഷന് എന്തുമാകാം, എന്നാല്‍ സ്ത്രീ സമൂഹം കാലാകാലങ്ങളായി കല്‍പിച്ചു വച്ചിരിക്കുന്ന convental / or purdha syndromes ന്റെ അടിമയാണ് എന്ന പൊതു ബോധനിര്‍മിതിയുടെ ഇരയാണ് നിങ്ങള്‍....
ഒരേ സമയം നിങ്ങളിലെ സൗന്ദര്യവും, മനോഹരതയും ആസ്വദിക്കപ്പെടുന്നതോടൊപ്പം നിങ്ങളെ അപമാനത്തിന്റെ ആഴക്കടലിലേക്ക് തള്ളാനും ഒരു sex material മാത്രമായി പരിഗണിച്ചുപുച്ഛിക്കാനും ആണ് സാംസ്‌കാരിക, സാക്ഷരകേരളത്തിലെ ജന മനസ്സുകളുടെ so-called Educated version policy.....
ഒരു സ്ത്രീഅവളുടെ സര്‍ഗാല്‍മക സൗന്ദര്യം അവള്‍ക്കിഷ്ടപ്പെട്ട പ്രൊഫഷണല്‍ സ്‌പേസ് ഇല്‍ നിന്ന് ചെയ്യുന്നത് കേരളത്തില്‍ മഹാ അപരാധമാണ് കേട്ടോ.......
നിങ്ങള്‍ അപമാനിക്കപ്പെട്ടപ്പോഴും വിമര്‍ശിക്കപ്പെട്ടപ്പോഴും ഒരു വനിതാ അഭിഭാഷകയെന്നെ നിലയില്‍ വേദനിച്ചിരുന്നെങ്കിലും നിങ്ങള്‍ പ്രതികരിച്ചപ്പോള്‍ നിങ്ങളുടെ ആത്മാവിന്റെ സൗന്ദര്യം കൂടിയാണ് എനിക്ക് ആസ്വദിക്കാനായത്.........
ഈ പൊതു ബോധനിര്‍മിതികള്‍ പൊളിച്ചെഴുതാന്‍ കാലമായി......
സ്ത്രീയെ അവളായി തുടരാന്‍ അനുവദിക്കുക...... അവള്‍ അവളുടെ സ്വപ്നങ്ങളെ, ഇഷ്ടങ്ങളെ,അവള്‍ അത്ര മേല്‍ സ്‌നേഹിക്കുന്ന പ്രൊഫഷണല്‍ സ്‌പേസ് നെ കീഴടക്കട്ടെ.......
അവളെ ആസ്വദിക്കുക, ബഹുമാനിക്കുക......
ആദരിക്കുക......
Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140
https://vimalabinuassociates.in/