പ്രതിസന്ധികള്‍ക്കിടയിലും ഇടത് കോട്ടകളില്‍ തേരോട്ടം നടത്തി യുഡിഎഫ്, ക്യാപ്റ്റനായി കൈയ്യടി നേടി വിഡി സതീശന്‍

vd satheesan

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കി യുഡിഎഫ്. കനത്ത തിരിച്ചടികള്‍ക്കിടയിലും ഇടതു കോട്ടകളില്‍ വിള്ളലുണ്ടാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയം പിടിച്ചെടുത്തു. യുഡിഎഫ് വമ്പന്‍ വിജയം നേടുമ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൈയ്യടിയെല്ലാം.

കേന്ദ്ര - സംസ്ഥാന ഭരണങ്ങളിലുള്ളവരുമായിട്ടായിരുന്നു ഇത്തവണ യുഡിഎഫിന്റെ പോരാട്ടം. ഭരണ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം കോണ്‍ഗ്രസിനെ കാര്യമായി ബാധിച്ചിരുന്നു. ആവശ്യത്തിന് ഫണ്ടുപോലും ലഭ്യമല്ലെന്ന് പലപ്പോഴും ഹൈക്കമാന്‍ഡിനോട് പരാതി പറയേണ്ടിവന്നു. എന്നിരുന്നാലും ജനപിന്തുണ നേടിയെടുക്കാനും ജയം ഉറപ്പിക്കാനും ക്യാപ്റ്റനായ വി ഡി സതീശന് സാധിച്ചു.

v d satheesan kerala

സതീശന്‍ എന്ന ഇലക്ഷന്‍ എഞ്ചിനീയറിങ് വിദഗ്ധന്റെ ബലത്തിലാണ് യുഡിഎഫിന്റെ കുതിപ്പ്. പണമോ സ്വാധീനമോ ആള്‍ബലമോ ഉണ്ടായിരുന്നില്ല എങ്കിലും പൊരുതാനുറച്ചു തന്നെയാണ് സതീശനും കോണ്‍ഗ്രസ്സും അങ്കത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വടകരയിലെയും തൃശൂരിലെയും അപ്രതീക്ഷിത നീക്കങ്ങള്‍ ബിജെപിയേയും എല്‍ഡിഎഫിനേയും ഒരുപോലെ ഞെട്ടിച്ചു. ആ നീക്കം വടകരയില്‍ നൂറുമേനി കൊയ്തെങ്കിലും തൃശ്ശൂരിലെ നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും ഗ്രൂപ്പുകളിയുമെല്ലാം ബിജെപിക്ക് ജയമൊരുക്കി.

തോറ്റാല്‍ ആ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഞാനൊറ്റക്ക് ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ച വിഡി സതീശന്‍ തന്നെയാണ് ഈ വിജയത്തിന്റെയും ക്യാപ്റ്റന്‍. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം എന്നുപറഞ്ഞയാള്‍ ഒതുങ്ങി നില്‍ക്കുമെങ്കിലും തോല്‍വിയുടെ കയ്പുനീര്‍ ഒറ്റയ്ക്ക് കുടിക്കാന്‍ തയ്യാറായ അയാളെ വിജയത്തിന്റെ മാധുര്യത്തില്‍ എങ്ങനെ മാറ്റി നിര്‍ത്തും.

vd satheesan kerala hearo


 
അതിദയനീയമായ സ്ഥിതിയിലാണ് സതീശന്‍ മുന്നണിയുടെ ഭാരം മുഴുവന്‍ തോളിലേറ്റിയത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്ക് നാരങ്ങാ വെള്ളം കൊടുക്കാന്‍ പോലും കയ്യില്‍ പണമില്ലാത്ത പരിതാപകരമായ അവസ്ഥ. എന്നിരുന്നാലും യുഡിഎഫ് മിന്നും ജയമാണ് സ്വന്തമാക്കുന്നത്. കേരളത്തിന്റെ ക്യാപ്റ്റന്‍ വി ഡി സതീശന്‍ തന്നെയെന്ന് വീണ്ടുമൊരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്.

 

Tags