കാമ്പസ് ഇന്റര്‍വ്യൂ, 63 ലക്ഷം രൂപ ശമ്പളം, തകര്‍ത്തുവാരി വിദ്യാര്‍ത്ഥികള്‍, റെക്കോര്‍ഡ് നേട്ടം
ന്യൂഡല്‍ഹി: എക്കാലത്തെയും മികച്ച പ്ലേസ്മെന്റ് പ്രകടനവമായി KIIT ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി, ഭുവനേശ്വര്‍. സ്‌കൂള്‍ ഓഫ് ടെക്നോളജി, സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് (KSOM), സ്‌കൂള്‍ ഓഫ് റൂറല്‍ മാനേജ്മെന്റ് (KSRM), സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി (KSBT), സ്‌കൂള്‍ ഓഫ് ലോ (KLS) എന്നിവിടങ്ങളില്‍ നിന്ന് യോഗ്യരായ ഏകദേശം 5,000 വിദ്യാര്‍ത്ഥികള്‍ക്ക് 750-ലധികം കമ്പനികളില്‍ നിന്ന് 6,200 ജോലി ഓഫറുകളാണ് ലഭിച്ചത്.
ഈ വര്‍ഷം, കമ്പനികളിലേക്കുള്ള ശരാശരി വാര്‍ഷിക ശമ്പളം 8.2 ലക്ഷം രൂപ കവിഞ്ഞു. ഏറ്റവും ഉയര്‍ന്ന ഓഫര്‍ 63 ലക്ഷം രൂപയിലെത്തി. ക്യാമ്പസ് പ്ലേസ്മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫര്‍ ചെയ്യപ്പെടുന്ന ശമ്പളത്തിന്റെ കാര്യത്തില്‍ KIIT ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രൊഫ. അച്യുത സാമന്ത സ്ഥാപിച്ച KIIT, 1997ലാണ് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി രൂപപ്പെട്ടത്. അതിനുശേഷം, മാക്രോ ഇക്കണോമിക്, തൊഴില്‍ വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ, എല്ലാ അക്കാദമിക് പ്രോഗ്രാമുകളിലും പ്ലേസ്മെന്റ് രേഖപ്പെടുത്തുന്നു. 2004-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇതിനെ ഒരു ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (NIRF) 2022 രാജ്യത്തെ 16-ാമത്തെ മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുത്തു.
ഇത്തവണ KIIT സ്‌കൂള്‍ ഓഫ് ടെക്‌നോളജിയില്‍, 450-ലധികം കമ്പനികള്‍ 5,200-ലധികം തൊഴില്‍ ഓഫറുകള്‍ നല്‍കി, 1,800-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം ഓഫറുകള്‍ ലഭിച്ചു. പ്രതിവര്‍ഷം ശരാശരി 8.20 ലക്ഷം രൂപ ശമ്പളമുള്ള ഏകദേശം 2,000 ഓഫറുകള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ ഓഫറുകള്‍ നല്‍കിയത് ക്യാപ്ജെമിനിയാണ്. ബോഷ് ഗ്ലോബല്‍ സോഫ്റ്റ്വെയര്‍ ടെക്നോളജീസ് രണ്ടാംസ്ഥാനത്തുണ്ട്. ഇരു കമ്പനികളും യഥാക്രമം 302, 242 ഓഫറുകള്‍ നല്‍കി.
സ്‌കൂള്‍ ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശമ്പള പാക്കേജില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനയുണ്ടായി. 63 ലക്ഷം രൂപയുടെ ഏറ്റവും ഉയര്‍ന്ന ശമ്പളം യുഗാബൈറ്റ് ആണ് ഓഫര്‍ ചെയ്തത്. ആമസോണ്‍, അറ്റ്ലേഷ്യന്‍, ലൈറ്റ്ബീം തുടങ്ങിയ കമ്പനികള്‍ 30 ലക്ഷം രൂപയിലധികം വാഗ്ദാനം ചെയ്തു.
എക്കാലത്തെയും മികച്ച പ്ലേസ്മെന്റ് പ്രകടനം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സന്തോഷം നല്‍കി. 350ല്‍ അധികം അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി KIITന് അക്കാദമിക് ടൈ-അപ്പുകള്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനുള്ള മികച്ച അവസരം ഇത് വാഗ്ദാനം ചെയ്യുന്നു. ഉന്നത പഠനത്തിനായി പ്രശസ്തമായ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ പ്രതിവര്‍ഷം 500 ഓളം വിദ്യാര്‍ത്ഥികളെ അക്കാദമിക് പ്ലേസ്മെന്റ് ചെയ്യാന്‍ KIIT സഹായിക്കുന്നുണ്ട്. പിഎച്ച്ഡി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കായി മുന്‍നിര യൂറോപ്യന്‍, അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്.