ബിജെപിയെ ഞെട്ടിച്ച ഡല്‍ഹി മഹാറാലിക്ക് പിന്നില്‍ വേണുഗോപാല്‍, കരുത്തറിയിച്ച് വീണ്ടും കെസി


ബിജു. കെ
കൊച്ചി: ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ന്യൂഡല്‍ഹിയില്‍ നടന്ന മഹാറാലിക്ക് നേതൃത്വം നല്‍കിയത് കെസി വേണുഗോപാല്‍. സര്‍ക്കാരിന്റെ വരുതിക്ക് നില്‍ക്കാത്തവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യ മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ മഹാറാലി നടത്തിയത്. ഇത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിക്കുകയും ചെയ്തു.
tRootC1469263">ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ രാജ്യമെങ്ങും ഇഡിയും ആദായനികുതി വകുപ്പും മറ്റു ഏജന്‍സികളും ചേര്‍ന്ന് നടപടി തുടരുന്നതിനിടെയാണ് മഹാറാലി നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കരുത്ത് തെളിയിച്ച മഹാറാലി ഇന്ത്യ മുന്നണിക്ക് പുതിയ ഊര്‍ജം നല്‍കുന്നതായി. നാളിതുവരെ മുന്നണി നടത്തിയ ഏറ്റവും മികച്ച സംഘാടനവും റാലിയുമാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഒരുപക്ഷെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത്തരമൊരു റാലി രാജ്യതലസ്ഥാനത്ത് സംഘടപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യ മുന്നണി കരുതിയിരുന്നില്ല. എന്നാല്‍, കെജ്രിവാളിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കാര്യങ്ങള്‍ മാറ്റിമറിച്ചു. അറസ്റ്റിലായി കേവലം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ സാധിച്ചത് കെസി വേണുഗോപാലിന്റെ സംഘടനാ പാടവം എടുത്തുകാണിക്കുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചടുലമായ വേഗത്തില്‍ ചര്‍ച്ച നടത്താനും കാര്യങ്ങളില്‍ തീരുമാനമെടുക്കാനും എതിരഭിപ്രായമുള്ളവരെ ചേര്‍ത്തുനിര്‍ത്താനും കെസിക്ക് സാധിച്ചു. ഇന്ത്യ മുന്നണിയെ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്താന്‍ ഇത്തരമൊരു സംഘാടന മികവിന് മാത്രമേ സാധിക്കൂ. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ കാര്യത്തിലും ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ കെസി വേണുഗോപാല്‍ ശ്രദ്ധിക്കുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ രണ്ടാമനാണ് ഇന്ന് കെസി വേണുഗോപാല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപ്പിച്ച തന്ത്രം മെനഞ്ഞത് കെസിയുടെ നേതൃത്വത്തിലായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇത്തവണ ആലപ്പുഴയില്‍ നിന്നും ജയിച്ച് പാര്‍ലമെന്റിലെത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.