കര്‍ണാടക ആര്‍ടിസി തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളമില്ല, ഇവരാണോ വയനാട്ടില്‍ 100 വീട് നല്‍കാന്‍ പോകുന്നവരെന്ന് സോഷ്യല്‍ മീഡിയ
പുതുവര്‍ഷത്തലേന്ന് പണിമുടക്ക് ആരംഭിച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് 3 വര്‍ഷമായി ശമ്പളമില്ല. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 31 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്.
പുതുവര്‍ഷത്തലേന്ന് പണിമുടക്ക് ആരംഭിച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുക.
36 മാസത്തെ ശമ്പള കുടിശ്ശികയായ 1,750 കോടി രൂപയും വിരമിച്ച ജീവനക്കാര്‍ക്ക് 306 കോടി രൂപ ഡിഎയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ജീവനക്കാരുടെ ശമ്പളം 2024 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഡിസംബര്‍ 14 ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ദിനേശ് ഗുണ്ടു റാവു തങ്ങളില്‍ നിന്ന് നിവേദനം സ്വീകരിച്ചതായും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയ്യിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം നല്‍കിയിരുന്നു. സ്വന്തം നാട്ടിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കാനുള്ള സര്‍ക്കാരാണോ വയനാട്ടില്‍ വീടു നല്‍കാന്‍ പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.