ജോനഥൻ മൊഫെറ്റ് ലെഗസി ഓഫ് ഡ്രംസ് ​​​​​​​

Jonathan
Jonathan

ഹരികൃഷ്ണൻ .ആർ

പോപ്പ് സംഗീതത്തിൽ ഡ്രംസിൻ്റെ സ്വാധീനം എത്ര മാത്രം എന്ന് നമെമ പഠിപ്പിച്ച വിശ്വ പ്രസിദ്ധ താള പ്രമാണിയാണ്  ജോ നഥൻ മൊഫെറ്റ് . പോപ്പ് മ്യൂസിക്കിലെ മോസ്റ്റ് ഇംപോർട്ടൻറ് ഡ്രമ്മിoഗ് ഫിഗേർസ് എന്ന് ഇന്നും കാലം സ്മരിച്ചു പോരുന്ന ഇദ്ദേഹo പാശ്ചാത്യ സoഗീതത്തിൽ കൊണ്ട് വന്ന അലയൊലികൾ ചെറുതല്ല . പാശ്ചാത്യരെ ഈ ലോകത്തെ തന്നെ  ആടി ഉലച്ച  ഡ്രം ആർട്ടിസ്റ്റ് ആയിരുന്നു ജോനഥൻ മൊഫെറ്റ് . മൈക്കിൾ ജാക്ക് സൺ ഒപ്പം നിറസാന്നിദ്ധ്യമായി മാറി ലോക വേദികളെ പ്രകമ്പനം കൊള്ളിച്ച ഒരു അതുല്യ താള വാദകൻ ആയിരുന്നു ജോനഥൻ മൊഫെറ്റ്.

മരിക്കുവോളം ജാക്സൺ ഒപ്പം സഞ്ചരിച്ച അദ്ദേഹത്തെ പാശ്ചാത്യർ ഷുഗർ ഫുട്ട് എന്ന അപരനാമം ആണ് കൽപ്പിച്ചു നൽകിയിരിക്കുന്നത് .

മൈക്കിൾ ജാക്ക് സൺ ഒപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ . ഡെയ്ഞ്ചറസ് ,  ദെ ഡോണ്ട് കെയർ എബൗട്ട് അസ്, സ്മൂത്ത് ക്രിമിനൽ , ബില്ലി ജീൻ തുടങ്ങി ലോകത്തെ ഇളക്കി മറിച്ച സംഗീത ആൽബങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മെറ്റാലിക്ക്  വിരലുകൾ ജോനഥൻ ബൊ ഫെറ്റിൻ്റെതായിരുന്നു .

ദെ ഡോണ്ട് കെയർ എബൗട്ട് അസ് എന്ന ഗാനമാണ് ഏറെ ശ്രദ്ദേയം . അതിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ താളങ്ങൾ സംഗീത ലോകത്തെയാകെ ഇളക്കി മറിക്കുന്നവയായിരുന്നു .

അത് പോലെ തന്നെ ഡെയ്ഞ്ചറസ് എന്ന ഗാനത്തിന് ആയി അദ്ദേഹം ഏറെ കാലം പണിപ്പെട്ട് ഒരുക്കിയ ഡ്രം ബീറ്റ്സ് ഒക്കെയും പാശ്ചാത്യ സംഗീത ലോകത്തെ ഇന്നും അമ്പരപ്പിക്കുന്നു .സ്മൂത്ത് ക്രിമിനലിലെ താളങ്ങളാകട്ടെ സംഗീത ലോകത്താർക്കും ഇന്നും പിന്തുടരാൻ പറ്റാതെ ശേഷിക്കുന്നു .

താളങ്ങളെ ശ്രദ്ധയോടെ കൈയ്യടക്കാൻ കുഞ്ഞ് ജോ നഥൻ ചെറുപ്പത്തിലെ ശീലിച്ചിരുന്നു . ന്യൂ ഓർലൻസിൽ പിറവി കൊണ്ട ബാല്യം ഏറെയും ദാരിദ്ര്യത്തിൻ്റെ നാളുകളായിരുന്നു .

എങ്കിലും താളങ്ങളെ കൂടെ കൂട്ടാൻ കുഞ്ഞ് ജോനഥൻ മടി കാണിച്ചിരുന്നില്ല . ചെറുപ്പത്തിലെ സഹോദരങ്ങൾക്കായി ഭക്ഷണത്തിനായി നിശാ ക്ലബുകളിൽ ഡ്രംസ് വായിക്കാനെത്തിയ ജോനഥനെ ക്ലബ് മാനേജർ താമസിച്ചെത്തിയ കാരണത്താൽ പുറത്താക്കുകയായിരുന്നു . അവിടെ നിന്നും ഗായക സംഘത്തോടൊപ്പം തെരുവിലെത്തിയ അദ്ദേഹം പിൽക്കാലത്ത് ലോകത്തെ തന്നെ തൻ്റെ താളങ്ങൾക്കൊപ്പം കൈകുമ്പിളിലൊതുക്കി നൃത്തം ചെയ്യിക്കുകയായിരുന്നു . മഡോണ , സർ എൽട്ടൺ ജോൺ , ക്വിൻസി ജോൺസ് , സ്റ്റീവ് വണ്ടർ എന്നീ സംഗീതജ്ഞരോടൊപ്പം ലോകം മുഴുവൻ സഞ്ചരിച്ച അദ്ദേഹത്തിൻ്റെ താള സഞ്ചാരം ഇന്നും അചഞ്ചലമായി വേദികളിൽ പ്രതിഫലിക്കുന്നു .

Tags