കാമ്പസ് ഇന്റര്‍വ്യൂ, പങ്കെടുത്ത 1200ല്‍ അധികം പേര്‍ക്ക് ജോലി, പഠിച്ചിറങ്ങിയാല്‍ ഉടന്‍ വിദേശത്തേക്ക് പറക്കാം, 2.4 കോടി രൂപ വരെ ശമ്പളം, വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു
വരും ദിവസങ്ങളിലും ഓഫീസ് ഓഫ് കരിയര്‍ സര്‍വീസസ്, പ്ലെയ്സ്മെന്റിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കും.
ന്യൂഡല്‍ഹി: ഐഐടി ഡല്‍ഹിയില്‍ നടന്ന കാമ്പസ് പ്ലേസ്‌മെന്റില്‍ 1200ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഓഫറുകള്‍ ലഭിച്ചു. 50ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര കമ്പനികളില്‍ നിന്നാണ് ഓഫറുകള്‍ ലഭിച്ചത്. ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, ദക്ഷിണ കൊറിയ, തായ്വാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 ലധികം ഓര്‍ഗനൈസേഷനുകളാണ് ഈ ഓഫറുകള്‍ നല്‍കിയത്.
ഇത്തവണ ഡല്‍ഹി ഐഐടിക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് പ്രൊഫസര്‍-ഇന്‍-ചാര്‍ജ് നരേഷ് വര്‍മ ഡാറ്റ്ല പറഞ്ഞു. വരും ദിവസങ്ങളിലും ഓഫീസ് ഓഫ് കരിയര്‍ സര്‍വീസസ്, പ്ലെയ്സ്മെന്റിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കും. കൂടുതല്‍ കമ്പനികള്‍ എത്തുന്നതോടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ജോലി വാഗ്ദാനം ചെയ്ത ഇ-റിക്രൂട്ടര്‍മാരില്‍ അമേരിക്കന്‍ എക്‌സ്പ്രസ്, ബാര്‍ക്ലേസ്, ബിസിജി, ബ്ലൂസ്റ്റോണ്‍ ജ്വല്ലറി & ലൈഫ്‌സ്‌റ്റൈല്‍, ഡച്ച് ഇന്ത്യ, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഗൂഗിള്‍, ഗ്രാവിറ്റണ്‍ റിസര്‍ച്ച് ക്യാപിറ്റല്‍, ഇന്റല്‍ ഇന്ത്യ, മീഷോ, മൈക്രോണ്‍ ടെക്‌നോളജി, മൈക്രോസോഫ്റ്റ്, ഓല, ഒറാക്കിള്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഐടി ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ് 2.4 കോടി രൂപയാണ്.