കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥികള്‍, 26 ലക്ഷം രൂപവരെ ശമ്പളം, 8,000ത്തോളം പേര്‍ക്ക് ജോലി
ഇതാദ്യമായാണ് 240 കമ്പനികള്‍ പ്ലേസ്‌മെന്റിനായി എത്തുന്നത്. ഐസിഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്ലേസ്മെന്റ് സീസണായി ഇത് മാറി.
ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) 60-ാമത് ക്യാമ്പസ് പ്ലേസ്മെന്റില്‍ വമ്പന്‍ ഓഫറുകള്‍ സ്വന്തമാക്കി ഉദ്യോഗാര്‍ത്ഥികള്‍. ഈ വര്‍ഷം 240 കമ്പനികള്‍ പ്ലേസ്‌മെന്റില്‍ പങ്കെടുത്തു. 26.7 രൂപയാണ് ഉയര്‍ന്ന വാര്‍ഷിക ശമ്പളം.
ഇതാദ്യമായാണ് 240 കമ്പനികള്‍ പ്ലേസ്‌മെന്റിനായി എത്തുന്നത്. ഐസിഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്ലേസ്മെന്റ് സീസണായി ഇത് മാറി. കഴിഞ്ഞ രണ്ട് സീസണുകളിലായി 8,000ലധികം ഉദ്യോഗാര്‍ത്ഥികളാണ് ജോലി സ്വന്തമാക്കിയത്. പ്രതിവര്‍ഷം ശരാശരി 12.49 ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി ഓഫര്‍.
2023 നവംബറിലെ പരീക്ഷകളില്‍ നിന്ന് പുതുതായി യോഗ്യത നേടിയവര്‍ക്കായി ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന 59-ാമത് ക്യാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാമില്‍ മൊത്തം 3,002 പേര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്യപ്പെട്ടത്. മെയ് മുതല്‍ ജൂണ്‍ വരെ നടത്തിയ 60-ാമത് കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാമില്‍ 4,782 പേര്‍ക്കും ഓഫര്‍ ലഭിച്ചു. 59-ാമത് പ്ലേസ്‌മെന്റില്‍ 140 കമ്പനികളാണ് പങ്കെടുത്തത്.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പിഎഫ്സി) ആണ് ഇക്കുറി ഏറ്റവും ഉയര്‍ന്ന ശമ്പളമായ 26.70 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. ഡിയാജിയോ ഇന്ത്യ 59-ാമത് പ്ലേസ്‌മെന്റില്‍ 29 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കിയിരുന്നു.
സാധാരണയായി, ഒരു വര്‍ഷത്തില്‍ 5000 മുതല്‍ 6,000 വരെ സിഎമാര്‍ ജോലി ഉറപ്പിക്കുന്നു എന്നാണ് കണക്ക്. തൊഴില്‍ വിപണിയില്‍ സിഎകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് പ്ലേസ്‌മെന്റിലും കാണാം. ലോകത്തിലെ എല്ലാ പ്രധാന ഭൂഖണ്ഡങ്ങളിലും ആസ്ഥാനമായുള്ള വിദേശ കമ്പനികളില്‍ ഇന്ത്യന്‍ സിഎമാര്‍ക്കുവേണ്ടി പ്ലേസ്‌മെന്റില്‍ പങ്കെടുക്കാറുണ്ട്.
ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ഓഷ്യാനിയയിലും ഓസ്ട്രേലിയയിലും യൂറോപ്പിലും യുഎസിലും വ്യാപിച്ചുകിടക്കുന്ന 52 വിദേശ ചാപ്റ്ററുകള്‍ ഐസിഎഐക്ക് ഉണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഐസിഎഐക്ക് ലോകമെമ്പാടും 4,00,000 അംഗങ്ങളും 9,85,000 വിദ്യാര്‍ത്ഥികളും ഉണ്ട് കൂടാതെ ഇന്ത്യയിലുടനീളം 176 ശാഖകളുണ്ട്.