വീഡിയോകോള്‍ വിളിക്കുന്നവര്‍ക്ക് പണികിട്ടും, വൈദികന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി തട്ടിയെടുത്തത് 41 ലക്ഷം രൂപ, യുവതിയും സുഹൃത്തും അറസ്റ്റില്‍

Neha Fathima
Neha Fathima

വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍കൂടിയായ വൈദികന്‍ തുടക്കത്തില്‍ പരാതി നല്‍കാന്‍ മടിച്ചെങ്കിലും കൂടുതല്‍ പണത്തിനായി ഭീഷണി തുടര്‍ന്നതോടെയാണ് പോലീസിനെ സമീപിച്ചത്.

 

കൊച്ചി: വീഡിയോ കോളിലൂടെ നഗ്നചിത്രം പകര്‍ത്തി 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന നേഹ ഫാത്തിമ (25), കാമുകന്‍ സാരഥി (28) എന്നിവരെയാണ് വൈക്കം ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയാണ് ഇരുവരുടേയും രീതി. വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍കൂടിയായ വൈദികന്‍ തുടക്കത്തില്‍ പരാതി നല്‍കാന്‍ മടിച്ചെങ്കിലും കൂടുതല്‍ പണത്തിനായി ഭീഷണി തുടര്‍ന്നതോടെയാണ് പോലീസിനെ സമീപിച്ചത്.

വൈദികന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ഒഴിവുണ്ടെന്ന അപേക്ഷ കണ്ടാണ് 2023 ഏപ്രിലില്‍ നേഹ ഫാത്തിമ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. ഫോണിലൂടെ അടുപ്പം സ്ഥാപിച്ചശേഷം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി അയച്ച് നല്‍കി. തുടര്‍ന്ന് വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 41 ലക്ഷംരൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. ഇതോടെ വൈദികന്‍ വൈക്കം പൊലീസില്‍ പരാതി നല്‍കി. പണം വാങ്ങാന്‍ വൈക്കത്തേക്ക് വരാന്‍, പൊലീസിന്റെ നിര്‍ദേശപ്രകാരം വൈദികന്‍ പ്രതികളോട് ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലാണ്. ഈ ബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളിച്ചത്. കാമുകന്‍ സാരഥി തമിഴ്നാട് സ്വദേശിയാണ്. ഇവര്‍ക്കെതിരെ സമാന കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Tags