പറവൂരിന് കരുതല്‍ സ്പര്‍ശവുമായി തോരാമഴയത്തും ഓടിയെത്തി വിഡി സതീശന്‍

VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്റെ മണ്ഡലത്തോടും അവിടെയുള്ള ജനങ്ങളോടും കാണിക്കുന്ന കരുതല്‍ ഏവര്‍ക്കും മാതൃകയാണ്. എന്തു പ്രശ്‌നമുണ്ടായാലും തിരക്കുകള്‍ മാറ്റിവെച്ച് ഓടിയെത്തുന്ന സതീശന്‍ കനത്ത മഴയില്‍ വെള്ളം കയറിയപ്പോഴും മണ്ഡലത്തില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പറവൂരുകാര്‍ക്ക് സതീശന്‍ എങ്ങിനെയാണ് പ്രിയപ്പെട്ടവനാകുന്നതെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇടപെടല്‍. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ വിദേശ സന്ദര്‍ശനം റദ്ദാക്കിയാണ് പ്രതിപക്ഷ നേതാവ് മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഇടപെട്ടത്.

തെരഞ്ഞെടുപ്പിന് മുന്‍പേ തീരുമാനിച്ച യുഎഇ സന്ദര്‍ശനം ഒഴിവാക്കിയാണ് മണ്ഡലത്തിലെത്തിയതെന്ന് സതീശന്‍ പറഞ്ഞു. പറവൂരിലെ ചില വീടുകളില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രണ്ടുദിവസം മണ്ഡലത്തിലുണ്ടാകുമെന്ന് സതീശന്‍ വ്യക്തമാക്കി.

Tags