പങ്കാളിക്കൊപ്പം വീട്ടിനുള്ളില്‍ നഗ്നരായി സമയംചെലവഴിക്കാം, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളെന്ന് പഠനം

google news
health tips

നഗ്നരായി വീട്ടിനുള്ളില്‍ ജീവിക്കുന്നതിനെക്കുറിച്ച് ഇതിനോടകം പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗ്നജീവിതം നയിച്ചവരുമായുള്ള അഭിപ്രായ സര്‍വേകളിലും മറ്റും ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രായം, ലിംഗഭേദം, വൈവാഹിക നില എന്നിവ എന്തുതന്നെയായാലും, നഗ്‌നരായി വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒട്ടേറെ ആരോഗുണങ്ങള്‍ നല്‍കുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നു

നഗ്നരായി പങ്കാളിക്കൊപ്പം വീട്ടിനുള്ളില്‍ സമയം ചെലവഴിക്കുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്തും. പങ്കാളിക്കൊപ്പം നഗ്‌നരായി ഉറങ്ങുമ്പോള്‍, ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്ക് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു എന്നതിനാലാണിത്. ഈ പ്രണയ ഹോര്‍മോണ്‍ നിങ്ങളെ മാനസികമായി സുഖപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ലൈംഗിക പങ്കാളിയുമായി വൈകാരികമായി ബന്ധിപ്പിക്കുകയും സെക്സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും

ശരീരഭാരം കുറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. മെലിഞ്ഞ അരക്കെട്ട് ലഭിക്കാന്‍ സഹായിക്കുന്ന എല്ലാ രീതികളും ആളുകള്‍ പരീക്ഷിക്കാറുണ്ട്. തടി കുറയ്ക്കാന്‍ നല്ല ഉറക്കം മാത്രം മതിയെന്നല്ലാതെ ഒന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞാലോ. ഒരു നീണ്ട ക്ഷീണിച്ച ദിവസത്തിന് ശേഷം നന്നായി ഉറങ്ങിയാല്‍ ശരീരത്തിലെ കലോറി ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. നഗ്‌നരായി ഉറങ്ങുന്നത് നിങ്ങളുടെ ശരീര ഊഷ്മാവ് തണുപ്പിക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തണുത്ത താപനില ഫലപ്രദമാണ്.

യോനിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

നഗ്നരായി ദീര്‍ഘസമയം കഴിയുന്നതുകൊണ്ടുള്ള മറ്റൊരു നേട്ടം ലൈംഗിക അവയവങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നതാണ്. അടിവസ്ത്രങ്ങളുടെ ദീര്‍ഘനേരത്തെ ഉപയോഗം ചൊറിച്ചിലിന് മാത്രമല്ല, യുടിഐകള്‍ക്കും കാരണമായേക്കാം. പഠനങ്ങള്‍ പറയുന്നത് കോട്ടണ്‍ പാന്റീസ് യുടിഐക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണെന്നാണ്. പാന്റി ഉപയോഗിക്കാതിരിക്കുന്നത് നിങ്ങളുടെ ലൈംഗികാവയവത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും.

നന്നായി ഉറങ്ങാനും സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു

നല്ല ഉറക്കം ലഭിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍, നിങ്ങളുടെ ശരീര താപനില കുറയ്ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും അര്‍ദ്ധരാത്രിയില്‍ എഴുന്നേല്‍ക്കുന്നതിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, മുറിയിലെ താപനില മാറ്റാതെ തന്നെ നന്നായി ഉറങ്ങാന്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെക്കാം.

Tags