നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും പുതിയ പങ്കാളിയെ തേടിയേക്കാം, ഗ്രേ ഡൈവോഴ്‌സ് ഏറിവരുന്നു, മറികടക്കേണ്ടതിങ്ങനെ


നാല്‍പതുകളിലേക്ക് കടക്കുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അവരില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ കൂടുതല്‍ വൈകാരികസാന്ത്വനം ഡിമാന്‍ഡ് ചെയ്യിക്കുന്നതാണ്.
ഗ്രേ ഡൈവോഴ്‌സുകള്‍ ഈ കാലഘട്ടത്തില്‍ വളരെയധികം വര്‍ദ്ധിച്ചുവരിയാണെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനു. വിവാഹത്തിന്റെ ആദ്യ നാളുകളിലെ ഊഷ്മളതയും പ്രണയവും കാലക്രമേണ കുറയുകയും പങ്കാളികളില്‍ ഒരാള്‍ക്ക് ബന്ധത്തിലുള്ള താല്പര്യം കുറയുകയും പങ്കാളിക്കായി മാറ്റി വക്കുന്ന സമയവും സാഹചര്യങ്ങളും കുറയുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഇതിന് കാരണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
വിരസതയും ഒറ്റപ്പെടലുമാണ് ഒരു പങ്കാളിയെ നിസ്സായതയിലേക്കും വലിയ വേദനകളിലേക്കും തള്ളിവിടുന്നത്. ഇണയില്‍ നിന്ന് ആഗ്രഹിക്കുന്ന പങ്കുവയ്ക്കല്‍ ഇക്കാലത്തും പലര്‍ക്കും ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. അത്തരത്തിലുള്ള അവഗണന, പങ്കാളിക്ക് തന്നില്‍ ഉണ്ടായിരുന്ന സ്‌നേഹവും കരുതലും താല്പര്യവും ഒക്കെ നഷ്ടപ്പെട്ടതിന്റെ അനന്തരഫലം ആണെന്നേ ബാധിക്കപ്പെട്ടയാളില്‍ തോന്നിപ്പിക്കുകയുള്ളൂ.
നാല്‍പതുകളിലേക്ക് കടക്കുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അവരില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ കൂടുതല്‍ വൈകാരികസാന്ത്വനം ഡിമാന്‍ഡ് ചെയ്യിക്കുന്നതാണ്. അത്തരം ഘട്ടങ്ങളില്‍ പുതു ബന്ധങ്ങള്‍ തേടി പോകുന്നവരില്‍ നിന്ന് വിഭിന്നമായി പങ്കാളിയില്‍ നിന്ന് അടര്‍ന്നു മാറാന്‍ ആകാത്തവര്‍ (സ്ത്രീക്ക് മാത്രം അല്ല പുരുഷനും ഇതേ അവസ്ഥകള്‍ ഉണ്ടാവാറുണ്ട്) ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെട്ട് ആശങ്കയില്‍ മുങ്ങിത്താണ് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വിഷമിക്കും.

അവര്‍ നിങ്ങള്‍ക്ക് തുണയാണെന്നിരിക്കെ അത് നഷ്ടപ്പെടാതെ അവര്‍ക്ക് അത് ഇരട്ടിയായി മടക്കി കൊടുക്കാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത് പോലെ ഒരാള്‍ പിന്നെ നമുക്ക് ഉണ്ടായെന്നു വരില്ല. അതുകൊണ്ട് തന്നെ വേണ്ടത്ര പരിചരണവും, അവകാശപ്പെടുന്ന സ്‌നേഹവും പങ്കാളിക്ക് നല്‍കാന്‍ കഴിയാതെ വന്നാല്‍ വലിയ മനോവേദനയിലേക്കും ഒറ്റപെടലിലേക്കും ഡിപ്രെഷനിലേക്കും പങ്കാളി കടന്നു പോകാന്‍ അത് കാരണമാകും.
ബന്ധങ്ങളില്‍ വ്യത്യസ്തതപുലര്‍ത്താനും, സംരക്ഷണവും, പരിചരണവും സ്‌നേഹവും നല്‍കാനും ശ്രദ്ധിക്കാതെ ഇരുന്നാല്‍ അത് പലപ്പോഴും ഗ്രേ ഡൈവോഴ്‌സില്‍ എത്തിപ്പെടാന്‍ കാരണമാകുന്നു. മറ്റു വലിയ കാരണങ്ങള്‍ ഇത്തരം വിവാഹമോചനങ്ങളില്‍ ഉണ്ടാകില്ല. ഒറ്റപ്പെടലും, അവഗണനയും, മാത്രമാവാം കാരണം. ബന്ധങ്ങളില്‍ സ്‌നേഹം പ്രകടിതമാവുക എന്നത് പ്രധാനം തന്നെയാണ്. പരസ്പരം ചേര്‍ത്തുപിടിച്ചും കൈകോര്‍ത്തും മുന്നോട്ടുപോകാന്‍ പങ്കാളികള്‍ക്ക് സാധിക്കണം.
Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
Mob: 974 453 4140