ഗോവയില്‍ ടൂറിസം തകര്‍ച്ചയില്‍, ടാക്‌സി മാഫിയ എന്ന് സോഷ്യല്‍ മീഡിയ, ടാക്‌സികളില്‍ കയറിയാല്‍ പിടിച്ചുപറി, ബിജെപി സര്‍ക്കാരിന് നാണക്കേട്

Goa Turism
Goa Turism

ടാക്‌സികളുടെ അമിതമായ ചാര്‍ജും വൃത്തിഹീനമായ ബീച്ചുകളും വിദേശ വിമാനങ്ങളുടെ കുറവുമെല്ലാം ഗോവയെ ടൂറിസ്റ്റുകളില്‍ നിന്നും അകറ്റുന്നു. ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഗോവയിലെത്തിയിരുന്നവര്‍ ഇപ്പോള്‍ പോകുന്നത്.

പനജി: രാജ്യത്തെ മികവുറ്റ ടൂറിസം സംസ്ഥാനങ്ങളിലൊന്നായിരുന്ന ഗോവയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ടാക്‌സികളുടെ അമിതമായ ചാര്‍ജും വൃത്തിഹീനമായ ബീച്ചുകളും വിദേശ വിമാനങ്ങളുടെ കുറവുമെല്ലാം ഗോവയെ ടൂറിസ്റ്റുകളില്‍ നിന്നും അകറ്റുന്നു. ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഗോവയിലെത്തിയിരുന്നവര്‍ ഇപ്പോള്‍ പോകുന്നത്.

ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗോവയുടെ അന്താരാഷ്ട്ര വിനോദസഞ്ചാരം കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് പൂര്‍ണ്ണമായി തിരിച്ചുവന്നിട്ടില്ല എന്നാണ്. 2018ലും 2019ലും വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 9 ലക്ഷത്തോളമായിരുന്നു. എന്നാല്‍, 2023ല്‍ ഇത് 4.5 ലക്ഷമായി കുറഞ്ഞു.

2023-ല്‍ 8 ദശലക്ഷത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഗോവ സന്ദര്‍ശിച്ചിരുന്നു എന്നാണ് ബിജെപി സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള കുറവ് ഗോവയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരനെതിരെ വ്യാപകമായ വിമര്‍ശനവും ഉയരുകയാണ്.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വെല്ലുവിളികളെക്കുറിച്ചുള്ള സമീപകാല സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ ശ്രദ്ധിക്കുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും ടൂറിസം വകുപ്പ് പ്രതികരിച്ചു. വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ബജറ്റുകളും സ്വതന്ത്ര ടൂറിസം നയങ്ങളുമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ ഗോവ ലോജിസ്റ്റിക്കല്‍ പരിമിതികള്‍ നേരിടുന്നുണ്ടെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.

ഗോവയുടെ പരിമിതമായ അന്താരാഷ്ട്ര എയര്‍ കണക്റ്റിവിറ്റി ഒരു തടസ്സമായി തുടരുന്നുവെന്ന് ടൂറിസം വകുപ്പ് സമ്മതിച്ചു. പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ നേരിട്ടുള്ള റൂട്ടുകള്‍ തുറക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

Tags