അപ്പീലിലൂടെ ജില്ലാ കലോത്സവത്തിലെത്തി നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം; ഇത് അനന്യയുടെ മധുര പ്രതികാരം

1st place in folk dance reached district arts festival through appeal; This is Ananya's sweet revenge
1st place in folk dance reached district arts festival through appeal; This is Ananya's sweet revenge

കലയും സംസ്കാരവും ജീവശ്വാസമായ പയ്യന്നൂരിന്റെ മണ്ണിൽ ജില്ലാ കലോത്സവം പൊടി പൊടിക്കുമ്പോൾ  ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്തത്തിൾ ഒന്നാം സ്ഥാനം നേടിയ അനന്യയ്ക്കുമുണ്ട് ഒരു കഥ പറയാൻ . ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ കഥ.

 ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്തത്തിലാണ് അനന്യ റിനേഷ് ഇത്തവണ ഒന്നാം സ്ഥാനം നേടിയത്. സബ്ജില്ലാ കലോത്സവത്തിൽ നിന്നും അപ്പീൽ വഴിയാണ് അനന്യ ജില്ലാ കലോത്സവത്തിനെത്തിയത് .അടിയാത്തി പെണ്ണിനെ മേലാളൻമാർ ഉമി തീയിലിട്ട് കൊല്ലുന്ന ക ഥയാണ് അനന്യ അവതരിച്ചിച്ചത്.തനറെ കഠിനാദ്ധ്വാനത്തിനു  ലഭിച്ച അംഗീകാരത്തിൽ അതീവ  സന്തോഷമുണ്ടെന്ന് അനന്യ പറയുന്നു .

1st place in folk dance reached district arts festival through appeal; This is Ananya's sweet revenge

കൂടാളി ഗവ. എച്ച്എസ്എസ് പ്ല വിദ്യാർത്ഥിനിയായ അനന്യ പത്താം ക്ലാസിൽ നാടോടിനൃത്തത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഒന്നാംക്ലാസ് തൊട്ട് നൃത്തം അഭ്യസിക്കുന്നുണ്ട്. നാടോ ടിനൃത്തത്തിൽ രാംദാസ് ഭാസ്ക്കര ആണ് ഗുരു. . കുടു ക്കി മൊട്ടയിലെ റിനേഷ് പ്രഷീന ദമ്പതി കളുടെ മകളാണ്. അഞ്ജന സഹോദരിയാണ്.

Tags