ജില്ലാ സമ്മേളന സ്റ്റിക്കറൊട്ടിച്ച ചില്ലുകുപ്പിയില്‍ ചിന്താ ജെറോമിന്റെ വെള്ളംകുടി, ബിയറാണെന്ന് പ്രചരിപ്പിച്ച് ബിജെപി കോണ്‍ഗ്രസ് ലീഗ് അണികള്‍

chintha jerome
chintha jerome

ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലാണ് വെള്ളം വിതരണം ചെയ്യുന്നത്.

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ ചില്ലുകുപ്പിയില്‍ വെള്ളം കുടിക്കുന്ന സിപിഎം നേതാവ് ചിന്താ ജെറോമിന്റെ ചിത്രത്തില്‍ വ്യാജ പ്രചരണവുമായി ബിജെപി കോണ്‍ഗ്രസ് ലീഗ് അണികള്‍. ചിന്താ ജെറോം ബിയര്‍ കുടിക്കുന്നു എന്ന രീതിയിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയിലുടെ നടത്തുന്നത്.  

ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലാണ് വെള്ളം വിതരണം ചെയ്യുന്നത്. സമ്മേളന ഹാളില്‍ വെള്ളം കൊണ്ട് വന്ന് വെക്കുകയും, അത് കുടിക്കുകയും ചെയ്യുന്ന ചിത്രം 'ബിയര്‍ കുടിക്കുന്നു'  എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ചിന്താ ജെറോമിനെതിരെ നടക്കുന്ന പ്രചരണത്തില്‍ സിപിഎം നേതാവ് കെ. അനില്‍കുമാര്‍ പ്രതികരണവുമായെത്തി.


അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ചിന്താ ജറോം ഞങ്ങളുടെ സഖാവാണ്.
ആക്രമിക്കാനും അപമാനിക്കാനും മുതിരുന്നവര്‍ ആ പണി നിര്‍ത്തുന്നതാണ് നല്ലത്.
സി പി ഐ എം കൊല്ലം ജില്ലാ സമ്മേളന വേദി.
കുപ്പിവെള്ളം നല്‍കിയത് ചില്ലു കുപ്പിയില്‍ .
സി. എസ് സുജാതയും എം എ ബേബിയും ഗോവിന്ദന്‍ മാസ്റ്ററുമെല്ലാം
അതേതരം കുപ്പിയില്‍ നിന്നു് വെള്ളം കുടിക്കുന്നത് കണ്ടു..
പക്ഷെ ചിന്താ ജറോം ആയതിനാല്‍
എന്തും എഴുതാമോ?
എങ്ങനെയും അവരെ അപമാനിക്കാവുന്ന ചിത്രം
പ്രസിന്ധീകരിക്കാമോ?
തനി തെമ്മാടിത്തരമാണത്.
മുഖ്യധാരാ മാധ്യമങ്ങള്‍ അവര്‍ക്കെതിരെ സൃഷ്ടിക്കുന്ന അപമാനകരമായ ആഖ്യാനങ്ങളുടെ പിന്‍ബലത്തില്‍ ഇത്തരം ഭീരുക്കള്‍
ഒളിയുദ്ധം നടത്തുകയാണു്.
ആ പണി വേണ്ട:
ഇടതുപക്ഷ നേതാക്കളായ സഹോദരിമാരെ ആക്രമിക്കാന്‍
നവ മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മറുപടി
അതേ മാധ്യമത്തിലൂടെ തന്നെയായിരിക്കില്ല:
പിന്നെമോങ്ങരുത് ..
അത്തരക്കാര്‍ ഇരവാദം ഉന്നയിക്കു മ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍
അവര്‍ക്കൊപ്പം കൂടുമെന്നറിയാം.
തിരിച്ചു പ്രതികരിക്കുമ്പോള്‍
പക്ഷം പിടിക്കരുത്.

chintha jerome beer

 

Tags