കോടികളുടെ തട്ടിപ്പ് കേസില്‍ പിടിയിലായ കണ്ണന്‍ ചില്ലറക്കാരനല്ല, ആര്‍എസ്എസ്സിന്റെ ഉന്നത നേതാവായ ആദ്യ മലയാളി, മോഹന്‍ ഭഗവതിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാള്‍

K C Kannan wife
K C Kannan wife

കൊച്ചി: ആക്രിക്കച്ചവടത്തിന്റെ പേരില്‍ മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ആര്‍എസ്എസ്സുകാരന്‍ കെസി കണ്ണന്‍ ചില്ലറക്കാരനല്ല. ആര്‍എസ്എസ് മുന്‍ സഹ സര്‍ കാര്യവാഹ് ആയിരുന്നു കെ സി കണ്ണന്‍. ഭാര്യ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് വീട്ടില്‍ ഭാര്യ ജീജാ ബായിയും കഴിഞ്ഞദിവസം പോലീസ് പിടിയിലായി. ആര്‍എസ്എസ് ദേശീയ നേതൃത്വത്തിലെ മൂന്നാമനായി എത്തിയ ആദ്യ മലയാളിയാണ് കണ്ണന്‍.

ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയില്‍നിന്ന് പണം തട്ടിയെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ബെംഗളുരുവിലെ അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറിയിലെ ഉപകരണങ്ങള്‍ പൊളിച്ച് ആക്രി വിലക്ക് വില്‍ക്കുന്നതിന്റെ പേരിലായിരുന്നൂ തട്ടിപ്പ്.

പതിനേഴ് കോടിക്ക് ആയിരുന്നു കരാര്‍. എ ബി വി പി മുന്‍ ദേശീയ ഭാരവാഹിയും ആന്ധ്രാ സ്വദേശിയുമായ പ്രഭാകര്‍ റാവും ഈ കരാറില്‍ പങ്കാളിയാണ്. പതിനേഴ് കോടി രൂപ വിലയുറപ്പിച്ച് മധുസൂദന റെഡ്ഡിയില്‍ നിന്നും മൂന്നരക്കോടി അഡ്വാന്‍സ് വാങ്ങി. സാധനം കൊടുക്കാതെ കബളിപ്പിച്ചെന്നാണ് കേസ്.

ആക്രി നല്‍കുന്നതിനനുസരിച്ച് ബാക്കി പണം നല്‍കാമെന്നായിരുന്നു കരാര്‍. ഒരു വര്‍ഷമായിട്ടും ആക്രിയോ വാങ്ങിയ പണമോ തിരികെ ലഭിക്കാതായതോടെയാണ് പട്ടാമ്പി പൊലീസില്‍ 2023 സെപ്തംബര്‍ 30ന് പരാതി നല്‍കിയത്. സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായിരുന്നു ഇയാള്‍. കരാര്‍ ഉപയോഗിച്ച് കണ്ണന്‍ കൂടുതല്‍പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് വിവരം. ഈ തട്ടിപ്പില്‍ മറ്റ് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

2014ല്‍ കണ്ണന്‍ ആര്‍എസ്എസ്സിന്റെ പ്രധാന സ്ഥാനങ്ങള്‍ ഒഴിഞ്ഞ് ബിസിനസിലേക്ക് മാറുകയായിരുന്നു. എന്നാല്‍, സ്വദേശത്ത് ആര്‍എസ്എസ് ശാഖകളില്‍ സ്ഥിരമായി പങ്കെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്യാറുണ്ട്. തുടക്കത്തില്‍ കറി പൗഡര്‍ ബിസിനസ് ആയിരുന്നു കണ്ണന്റേത്. പിന്നീട് പണം സമ്പാദിക്കാനായി കൂടുതല്‍ ബിസിനസുകളിലേക്ക് മാറുകയായിരുന്നു.

Tags