ആവേശമുയര്‍ത്തി സുധാകരന്‍, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ലീഡുയര്‍ത്തി

Congress workers are excited again K Sudhakaran Kannur

 കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ നേടിയത് ആരും പ്രതീക്ഷിക്കാത്ത തകര്‍പ്പന്‍ വിജയം.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതിക്ക് കിട്ടിയ പിന്തുണ പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും മുന്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി ജയരാജന് ലഭിച്ചില്ല.  

സി.പി. എമ്മിന് കനത്ത പ്രഹരമാണ് ഏഴു നിയമസഭാ മണ്ഡലങ്ങളിലെ ഇടതുകോട്ടകളില്‍ കെ സുധാകരന് ലഭിച്ച ഓരോ വോട്ടും. മട്ടന്നൂര്‍ നിയോജക മണ്ഡലം എംഎല്‍എയായ കെ കെ ശൈലജയെ, വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയാക്കിയതിലും പാര്‍ട്ടിക്കുള്ളില്‍ വലിയതോതിലുള്ള എതിര്‍പ്പും കെ സുധാകരന് അനുകൂലമായി മാറിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അവലോകനങ്ങള്‍ വരും നാളുകളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും രണ്ടാംപിണറായി സര്‍ക്കാരിനോടുളള ഭരണവിരുദ്ധവികാരമാണ് സി.പി. എമ്മിന് തിരിച്ചടിക്ക് പ്രധാനകാരണമായി മാറിയതെന്നാണ് വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും കെ.സുധാകരന്‍ ലീഡു നേടിയിരുന്നു.

sudhakaran pinarayi