സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ

eroor
eroor

എകരൂൽ: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്.

കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വയ്ക്കുകയായിരുന്നു. ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags