ഭരണ തുടർച്ച ഇല്ലാതാക്കാനൊരുങ്ങി കോൺഗ്രസ് ; രണ്ടും കൽപ്പിച്ച് പട കളത്തിൽ

cpm
cpm

ഹരികൃഷ്ണൻ. ആർ

അഴിമതി ഭരണം ആരോപിച്ച് ഇടതു മുന്നണിയെ ശ്വാസം മുട്ടിക്കാനാരുങ്ങി കോൺഗ്രസ് .

ഭരണ സതംഭനത്തിൻ്റെ ആദ്യ ചുവട് എന്ന നിലയിൽ സർക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപരോധ മതിൽ തീർത്ത കോൺഗ്രസ് തലസ്ഥാന  നഗരി  ഒരു ദിവസം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വീർപ്പുമുട്ടിച്ചു.

അഴിമതി , കൊള്ള , സ്വർണ കടത്ത് എന്നിങ്ങനെ സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന ആരോപണങ്ങളുമായി മുന്നിൽ വന്ന കോൺഗ്രസ് ഇടതു പക്ഷ മുന്നണിയുടെ ഭരണ കെടുകാര്യസ്ഥതയെ വിമർശന ശരങ്ങൾ തൊടുത്തു വിട്ട് പോർ മുഖത്ത് നില ഉറപ്പിച്ചു .

മാത്രമല്ല , ഇടതു ഭരണം നിയന്ത്രിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ആണെന്നും , സർക്കാരിന് കാര്യമായി അധികാരത്തിലേറിയ ശേഷം ചെയ്യാനായിട്ടില്ലെന്നും തുറന്നടിച്ചു .

ഇടതിനെ താമര താങ്ങി നിർത്തിയിരിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് ഭരണമല്ല നടക്കുന്നത് പകരം അഴിമതിയുടെ പകർന്നാട്ടമാണെന്നും വിമർശിച്ചു.

ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലേറിയ ഇടതു മുന്നണിയെ ജനങ്ങൾ തന്നെ പടിക്കു പുറത്താക്കുന്ന നാളുകൾ ഇനി വൈകില്ലെന്ന് പ്രചണ്ഡ ഗർജ്ജനം മുഴക്കിയ കോൺഗ്രസ്  വരും നാളുകളിൽ അഴിമതി മുക്ത കേരളം ജനങ്ങൾ ആഗ്രഹിക്കുമെന്ന് ഇടതു മുന്നണിയെ വെല്ലുവിളിച്ചു .

ചക്രശ്വാസം വലിച്ച് ഭരണ ചക്രം ചവിട്ടുന്ന മുഖ്യന് വരും നാളുകളിൽ ഭരണം അത്ര സുഖകരമായിരിക്കില്ല എന്ന മുന്നറിയിപ്പാണ് ഉപരോധ സമരം അടക്കമുള്ള പ്രതിഷേധ സ്വരങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ നൽകുന്നത് .

അതേ സമയം യു.ഡി.എഫിൻ്റെ എതിർപ്പിനെ ഭയന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഇടതു മുന്നണിയും രാഷ്ട്രീയ കളത്തിൽ ചുവടുകൾ ഉറപ്പിച്ചിരിക്കുകയാണ്. ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് സഭാ മണ്ഡല പര്യടനത്തിനുള്ള തിരക്കിലാണ് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കൾ . കോൺഗ്രസിൻ്റെ ഭീഷണി വില പോവില്ല എന്ന തരത്തിലാണ് ഇടതു മുന്നണിയുടെ മുന്നോട്ടുള്ള ഓരോ ചുവട് നീക്കവും .

Tags