വിളിച്ചപ്പോള്‍ മീറ്റിങ്ങില്‍, തിരക്കൊഴിഞ്ഞപ്പോള്‍ മിസ്‌കോള്‍, പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന വിഡി സതീശന്‍, പിണറായിക്ക് സാധിക്കുമോയെന്ന് സോഷ്യല്‍ മീഡിയ

vd satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പെരുമാറുന്ന ശൈലി ഏവരേയും അമ്പരപ്പിക്കുന്നതാണ്. ഓരോ പ്രവര്‍ത്തനേയും ചേര്‍ത്തുപിടിക്കുന്ന സതീശന്റെ പെരുമാറ്റം മാതൃകയാക്കേണ്ടതാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉമ്മര്‍ ചെരിപ്പൂരിന് പറയാനുള്ളത്. വിഡി സതീശന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് ഉമ്മര്‍.

ഉമ്മര്‍ ചെരിപ്പൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഞാന്‍ ഇന്ന് 12 മണിക്ക്  പ്രതിപക്ഷ നേതാവിനെ വിളിച്ചു.
സര്‍, ഒരു മീറ്റിംഗില്‍ ആണെന്ന് മറുപടി ലഭിച്ചു.
ഞാന്‍  ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ 1.20 ന് പ്രതിപക്ഷ നേതാവിന്റെ മിസ്‌ക്കോള്‍ ഫോണില്‍ കിടക്കുന്നുണ്ട്.
ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്നെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മറക്കാതെ തിരിച്ചു വിളിച്ചിരിക്കുന്നു.
ഒരു സാധാരണ CPM  പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ  / പാര്‍ട്ടി സെക്രട്ടറിയെ സ്വന്തം ആവശ്യത്തിന് വിളിച്ചാല്‍  തിരിച്ചു വിളിക്കുമോ.....?
കേരളത്തിലെ എത്ര പൊതു പ്രവര്‍ത്തകര്‍ക്ക് ഈ ഗുണം അവകാശ പെടാന്‍ കഴിയും.
കേരളത്തിലെ പൊതു പ്രവര്‍ത്തകരില്‍ പലരെ കുറിച്ചും സ്വന്തം അണികള്‍ തന്നെ പറയുന്ന പരാതി വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യില്ല  എന്നാണ് .
ഇത് ഒരു പോസ്റ്റ് ആക്കണം എന്ന് തീരുമാനിച്ചതും അത് കൊണ്ടാണ്.
കേരളത്തിന്റെ ജനപക്ഷ നേതാവിന് ഇന്ന് ജന്മദിനമാണ്.
പ്രിയ നേതാവിന് ജന്മദിന സന്തോഷങ്ങള്‍.

 

 

 

Tags