അമേരിക്ക വരെ എത്താന്‍ കഴിവുള്ള അത്യാധുനിക മിസൈലുമായി ചൈന, ലക്ഷ്യം ഇന്ത്യയോ? 40 വര്‍ഷത്തിനിടയിലെ ആദ്യ പരീക്ഷണം, ആണവായുധങ്ങളുടെ എണ്ണം കൂട്ടുന്നു
തങ്ങളുടെ പതിവ് പരീക്ഷണം മാത്രമാണ് ഇതെന്ന് ചൈന പറയുന്നുണ്ടെങ്കിലും ഇത്രയും ദൂരത്തേക്കുള്ള പരീക്ഷണം 1980ല്‍ ആണ് അവസാനമായി നടത്തിയതെന്നാണ് സൂചന. ജപ്പാന്‍, തായ്വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി തര്‍ക്കങ്ങള്‍ പതിവായ ചൈനയുടെ ഇത്തരമൊരു പരീക്ഷണം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും.
പ്രതിരോധ നവീകരണത്തിന്റെ ഭാഗമായി ചൈന തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിച്ചതായി യുഎസ് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് 5,500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയും. യുഎസ് മെയിന്‍ലാന്റിന്റെയും ഹവായിയുടെയും സ്ട്രൈക്കിംഗ് പരിധിക്കുള്ളില്‍ മൈസലിന് എത്താന്‍ സാധിക്കും.
ബെയ്ജിംഗിന്റെ ആയുധശേഖരം ഇപ്പോഴും യുഎസിന്റെയും റഷ്യയുടെയും വലിപ്പത്തിന്റെ അഞ്ചിലൊന്നില്‍ താഴെയാണെന്നാണ് കണക്കാക്കുന്നത്. തങ്ങളുടെ ആണവ പരിപാലനം പ്രതിരോധം മാത്രമാണെന്ന് ചൈന അവകാശപ്പെടാറുണ്ട്.
ഏഷ്യയിലെ യുഎസ് സഖ്യകക്ഷികളെ സംബന്ധിച്ചിടത്തോളം ചൈനയുടെ പരീക്ഷണം പ്രകോപനപരമാണ്. ഒരേസമയം ഒന്നിലധികം മുന്നണികളില്‍ പോരാടാനുള്ള ചൈനയുടെ കഴിവ് തെളിയിക്കുന്നതാണ് പരീക്ഷണം. കഴിഞ്ഞ മാസമാണ് ഒരു ചൈനീസ് ചാരവിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ രംഗത്തിറക്കിയത്.
ചൈനയുടെ ആണവ നവീകരണത്തെക്കുറിച്ച് അമേരിക്ക കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അതിന്റെ എണ്ണം വാഷിംഗ്ടണിന്റേതിനേക്കാള്‍ വളരെ കുറവാണ്. ചൈനയുടെ ആയുധശേഖരത്തില്‍ 500-ലധികം പ്രവര്‍ത്തനക്ഷമമായ ആണവ വാര്‍ഹെഡുകള്‍ ഉണ്ടെന്നും അതില്‍ ഏകദേശം 350 എണ്ണം ഐസിബിഎമ്മുകളാണെന്നും പെന്റഗണ്‍ കണക്കാക്കുന്നു.
2030-ഓടെ ചൈന 1,000 വാര്‍ഹെഡുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസും റഷ്യയും ഓരോരുത്തര്‍ക്കും 5,000-ത്തിലധികം പോര്‍മുനകള്‍ സ്വന്തമായുണ്ടെന്ന് പറയപ്പെടുന്നു. പ്രദേശത്ത് ആധിപത്യത്തിനായുള്ള ശ്രമം തുടരുമ്പോഴും ആണവായുധ നയത്തിന്റെ 'ആദ്യം ഉപയോഗിക്കേണ്ടതില്ല' എന്ന നയം ചൈന നിലനിര്‍ത്തുന്നു.
ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ അന്താരാഷ്ട്ര സമുദ്രത്തിലേക്ക് പരീക്ഷിക്കുന്നത് അപൂര്‍വമാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ന്യൂക്ലിയര്‍ ത്രെറ്റ് ഇനിഷ്യേറ്റീവിന്റെ ചൈനയുടെ പരിപാടിയുടെ ചരിത്രപരമാണെന്നാണ് വിലയിരുത്തുന്നത്. ചൈന അതിന്റെ കിഴക്കന്‍ തീരത്ത് നിന്ന് പടിഞ്ഞാറന്‍ മരുഭൂമികളിലേക്കാണ് സാധാരണഗതിയില്‍ മിസൈലുകള്‍ പരീക്ഷിക്കാറുള്ളത്.
ന്യൂയോര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടയിലായിരുന്നു ലോഞ്ച്. യു.എന്നിന്റെ സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് വീറ്റോ-ഹോള്‍ഡിംഗ് സ്ഥിരാംഗങ്ങളില്‍ ഒന്നാണ് ചൈന.