വാര്യരമ്മയും ടീച്ചറമ്മയും, മഞ്ജുവിനേയും ശൈലജ ടീച്ചറേയും പരിഹസിച്ച പ്രൊഫസര്‍ തൊട്ടടുത്ത ദിവസം സ്ത്രീയെ കയറിപ്പിടിച്ച് അറസ്റ്റിലായി

google news
Efthikar Ahamed

തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ വേവ് പൂളില്‍ യുവതിയെ കയറിപ്പിടിച്ചതിന് റിമാന്‍ഡിലായ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ബി ഇഫ്തിക്കര്‍ അഹമ്മദ് ചില്ലറക്കാരനല്ല. പല തവണ പല രീതിയില്‍ തട്ടിപ്പുകള്‍ നടത്തുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വ്യക്തിയാണ് ഇഫ്തിക്കര്‍.

വടരയില്‍ ആഎംപി നേതാവ് ഹരിഹരന്‍ മഞ്ജു വാര്യരേയും ശൈലജ ടീച്ചറേയും അശ്ലീലമായി അധിക്ഷേപിച്ചപ്പോള്‍ അതിനെ പിന്തുണച്ചെന്നോണം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു ഇയാള്‍. വാര്യരമ്മ. ടീച്ചറമ്മ. വടകരയിലെ മാതൃദിനം അടിപൊളി എന്നായിരുന്നു പരിഹാസ പോസ്റ്റ്. ജനം ടിവിയിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അധ്യാപകന്‍ സംഘപരിവാര്‍ അധ്യാപക സംഘടനയില്‍ അംഗം കൂടിയാണ്.

കേന്ദ്ര സര്‍വകലാശാലയിലെ ലൈംഗിക അതിക്രമത്തില്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരാ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍, വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. മോര്‍ഫ് ചെയ്ത ഫോട്ടോ നല്‍കി കേന്ദ്ര അവാര്‍ഡ് ലഭിച്ചെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിപ്പിച്ച വിദ്വാന്‍ കൂടിയാണ് ഇഫ്തിക്കര്‍.

Tags