ഇതാ നിങ്ങളുടെ കീശയ്‌ക്കൊതുങ്ങുന്ന നാല് തകര്‍പ്പന്‍ 5ജി ഫോണുകള്‍

Samsung Galaxy S23 Ultra 5G
Samsung Galaxy S23 Ultra 5G

കൊച്ചി: രാജ്യത്ത് 5ജി ഫോണുകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. ബജറ്റ് ഫോണുകളും വില കൂടിയ ഫോണുകളുമെല്ലാം പുതിയ കുതിപ്പിന് തയ്യാറുക്കുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഒരു കൂട്ടം മികച്ച സ്മാര്‍ട്ട്ഫോണുകളാണ് അടുത്തിടെ ലോഞ്ച് ചെയ്തത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. 15,000 രൂപ മുതല്‍ 1,50,000 രൂപ വരെയുള്ള തുകയ്ക്ക് ലഭ്യമാകുന്ന ചില ഫോണുകളുണ്ട്.

15,000 രൂപയില്‍ താഴെയുള്ള മികച്ച ഫോണുകളിലൊന്നാണ് Samsung Galaxy M14 5G

Galaxy M13 5G യുടെ പിന്‍ഗാമിയായ Samsung Galaxy M14 5G അതിന്റെ മുന്‍ഗാമിയേക്കാള്‍ മികവുകാട്ടുന്നു. 15,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകളിലൊന്നാണിത്. FHD+ റെസല്യൂഷനുള്ള 90Hz LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. കൂടാതെ, കാര്യക്ഷമമായ 5nm Exynos 1330 SoC ആണ് ഫോണിന്റെ പ്രൊസസര്‍.

ഗാലക്സി M14 5G യുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ വലിയ 6,000mAh ബാറ്ററിയാണ്. അത് അസാധാരണമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഈ വില പരിധിയിലെ ഏറ്റവും മികച്ച ക്യാമറയും ആകര്‍ഷകമാക്കുന്നു. സാംസങ്ങിന് ഗുണനിലവാരമുള്ള ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് Galaxy M14 5G തെളിയിക്കുന്നു.

25,000 രൂപയില്‍ താഴെയുള്ള മികച്ച ഫോണ്‍ ആണ് POCO X5 PRO 5G

Poco X5 Pro 5G, ഒരു 108MP പ്രൈമറി റിയര്‍ ക്യാമറ അവതരിപ്പിക്കുന്നു. ഈ ഫോണിന് അതിശയകരമായ ചില ഷോട്ടുകള്‍, പ്രത്യേകിച്ച് പകല്‍ വെളിച്ചത്തില്‍ പകര്‍ത്താന്‍ സാധിക്കും. ഇതുകൂടാതെ, പോക്കോ X5 പ്രോയില്‍ ശക്തമായ സ്നാപ്ഡ്രാഗണ്‍ 778G SoC സജ്ജീകരിച്ചിരിക്കുന്നതിനാല്‍ മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പാക്കുന്നു.

ഡോള്‍ബി വിഷന്‍ പിന്തുണയുള്ള 120Hz HDR 10+ ഡിസ്പ്ലേയാണ് ഈ ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. മള്‍ട്ടിമീഡിയ പ്രേമികള്‍ക്ക് ഇതിന്റെ മികവുറ്റ ശബ്ദം ആവേശമുണ്ടാക്കും. വെള്ളത്തേയും പൊടിയേയും പ്രതിരോധത്തിനുള്ള IP53 റേറ്റിംഗ്, വലിയ 5,000mAh ബാറ്ററി, 67W ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് മറ്റു ശ്രദ്ധേയമായ സവിശേഷതകള്‍.

40,000 രൂപയില്‍ താഴെയുള്ള മികച്ച ഫോണ്‍ ആണെങ്കില്‍ OnePlus 11R 5G നല്ലൊരു തെരഞ്ഞെടുപ്പാകും

താരതമ്യേന താങ്ങാനാവുന്ന വിലയുള്ള ഒരു മുന്‍നിര സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ OnePlus 11R 5G പോലെ പൂര്‍ണമായ മറ്റൊരു ഫോണും വിപണിയിലില്ല. ഈ സ്മാര്‍ട്ട്ഫോണില്‍ മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8+ Gen 1 പ്രോസസര്‍, ജ്വലിക്കുന്ന വേഗതയുള്ള 100W ചാര്‍ജിംഗ്, വണ്‍പ്ലസ് 11 5Gയുടെ ഗുണനിലവാരവുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന അസാധാരണമായ ഒരു പ്രൈമറി ക്യാമറ എന്നിവയുമുണ്ട്.

6.74 ഇഞ്ച് ഡിസ്പ്ലേയ്ക്ക് ഇരുവശത്തും വളഞ്ഞ അരികുകളും നേര്‍ത്ത ബെസലുകളും അതിന് ഭംഗിയേറ്റുന്നു. കൂടാതെ 16 ജിബി വരെ റാമും 12 ജിബി വരെ വെര്‍ച്വല്‍ റാമും ഉണ്ട്. ഗെയിമര്‍മാരും കൂടുതല്‍ സമയം ഉപയോഗിക്കുന്നവരും അതിന്റെ സോളിഡ് ബാറ്ററി ലൈഫും കരുത്തുറ്റ പ്രോസസറും പ്രത്യേകം വിലമതിക്കും. മൊത്തത്തില്‍, വണ്‍പ്ലസ് 11R 5G ഒരു മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം തേടുന്നവര്‍ക്കുള്ള ഓപ്ഷനാണ്.

മികച്ച പ്രീമിയം ഫ്‌ലാഗ്ഷിപ്പ് ഫോണുകളിലൊന്നാണ് Samsung Galaxy S23 Ultra 5G

Samsung Galaxy S23 Ultra 5G

ഐഫോണ്‍ 14 പ്രോയ്ക്കൊപ്പം പ്രീമിയം സ്മാര്‍ട്ട്ഫോണുകളില്‍ വലിയ മത്സരമുണ്ടാക്കുന്ന ഫോണ്‍ ആണിത്. സാംസങ്ങിന്റെ ഏറ്റവും മികച്ച ഫോണുകളിലൊന്നുകൂടിയാണ് ഗാലക്സി എസ് 23 അള്‍ട്രാ 5 ജി. ഇത് ഐഫോണ്‍ 14 പ്രോയേക്കാള്‍ മികച്ചതാണ്. അതിനാല്‍, ഒരു ഫോണില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, Galaxy S23 Ultra ഒരു ആകര്‍ഷകമായ ഓപ്ഷനാണ്.

2023 ലെ മികച്ച സ്മാര്‍ട്ട്ഫോണായി ഗാലക്സി എസ് 23 അള്‍ട്രാ വേറിട്ടുനില്‍ക്കുന്നു. അതിശയകരമായ അമോലെഡ് ഡിസ്പ്ലേ, വൈവിധ്യമാര്‍ന്ന ക്യാമറ സജ്ജീകരണം, കാലാതീതമായ ഡിസൈന്‍, സംയോജിത എസ് പെന്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്, അസാധാരണമായ പ്രകടനം എന്നിവയാണ് പ്രധാന സവിശേഷതകള്‍. കൂടാതെ, അതിന്റെ ബാറ്ററി ഐഫോണ്‍ 14 പ്രോ മാക്സുമായി താരതമ്യപ്പെടുത്താവുന്നതാണ്. അതിനാല്‍, ബജറ്റ് നിങ്ങള്‍ക്ക് ഒരു പ്രശ്നമല്ലെങ്കില്‍ ഒരു പ്രീമിയം ഫ്‌ലാഗ്ഷിപ്പ് ഫോണാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളതെങ്കില്‍, ഗാലക്സി എസ് 23 അള്‍ട്രാ നിസ്സംശയമായും മികച്ച തിരഞ്ഞെടുപ്പാണ്.

 

Tags