കറിവേപ്പില ഇനി മാറ്റിയിടേണ്ട, അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍, കൊളസ്‌ട്രോളും തടിയും കുറയ്ക്കും

google news
curry leaves

ഉപയോഗിച്ചശേഷം വലിച്ചെറിയുന്നത് എന്നര്‍ത്ഥത്തില്‍ കറിവേപ്പിലപോലെ എന്നൊരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ഔഷധങ്ങള്‍ക്കും പാചകത്തിനും ഉപയോഗിക്കുന്ന അതീവ സുഗന്ധമുള്ള കറിവേപ്പില കറിക്കൊപ്പമുണ്ടായാല്‍ അരികിലേക്ക് മാറ്റിവെക്കുകയാണ് ഏവരുടേയും പതിവ്. എന്നാല്‍, കറിവേപ്പില ഇനി മാറ്റിവെക്കേണ്ടതില്ല. അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളുള്ള ഇലയാണ് കറിവേപ്പിലയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. ഇതിന് മാനമായി മറ്റൊന്നും നമ്മുടെ വിഭാവങ്ങളില്‍ ചേര്‍ക്കാന്‍ കഴിയില്ല. ഏതു കറികളായാലും കറിവേപ്പില മലയാളികള്‍ക്ക് നിര്‍ബന്ധമാണ്. മിക്കവരുടെ വീട്ടിലും ഒരു കറിവേപ്പിലതൈ എങ്കിലും ഇല്ലാതിരിക്കില്ല. വീട്ടില്‍ സ്വന്തമായില്ലാവര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചുപയോഗിക്കുന്നു. വൈവിധ്യമാര്‍ന്ന പാചക സസ്യം എന്നതിനപ്പുറം, അവയില്‍ അടങ്ങിയിരിക്കുന്ന സസ്യ സംയുക്തങ്ങള്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്.

കറിവേപ്പിലയില്‍ ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ സംരക്ഷിത സസ്യ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഈ സുഗന്ധമുള്ള സസ്യത്തെ ആരോഗ്യ ഗുണങ്ങളാല്‍ വ്യത്യസ്തമാക്കുന്നു. ലിനാലൂള്‍, ആല്‍ഫ-ടെര്‍പിനീന്‍, മൈര്‍സീന്‍, മഹാനിംബിന്‍, കാരിയോഫില്ലിന്‍, മുറയനോള്‍, ആല്‍ഫ-പിനീന്‍ എന്നിവയുള്‍പ്പെടെ നിരവധി സംയുക്തങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ സംയുക്തങ്ങളില്‍ പലതും നിങ്ങളുടെ ശരീരത്തില്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ഹാനികരമായ സംയുക്തങ്ങളെ നശിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഒട്ടേറെ പഠനങ്ങളില്‍ കറിവേപ്പില സത്തില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഫലങ്ങള്‍ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നാഡീവ്യൂഹം, ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ എന്നിവയുടെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കറിവേപ്പിലയുടെ സത്ത് സഹായിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് തുടങ്ങിയ അപകട ഘടകങ്ങള്‍ നിങ്ങളുടെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ക്കുന്നത് ഈ അപകട ഘടകങ്ങളില്‍ ചിലത് കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പില കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് പല വിധത്തില്‍ ഗുണം ചെയ്യും.

ഉയര്‍ന്ന ഭക്ഷണം മൂലമുണ്ടാകുന്ന പൊണ്ണത്തടിയുള്ള എലികളില്‍ 2 ആഴ്ചത്തെ പഠനം കാണിക്കുന്നത്, പ്രതിദിനം ശരീരഭാരത്തിന്റെ ഒരു പൗണ്ടിന് 136 മില്ലിഗ്രാം എന്ന നിലയില്‍ കറിവേപ്പില സത്ത് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഗണ്യമായി കുറയ്ക്കുന്നു എന്നാണ്.

Tags