വയലന്‍സിന്റെ അതിപ്രസരം, മനസ് മരവിക്കുന്ന ക്രൂരമായ രംഗങ്ങള്‍, മാര്‍ക്കോ കുട്ടികളേയും സ്ത്രീകളേയും കാണിക്കരുതെന്ന് പ്രേക്ഷകര്‍
വയലന്‍സ് രംഗങ്ങള്‍ കണ്ടിരിക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കരുതെന്നാണ് സിനിമ കണ്ട ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയില്‍ അതിക്രൂരമായ വയലന്‍സ് രംഗങ്ങളാണെന്ന അഭിപ്രായവുമായി സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. വയലന്‍സിന്റെ അതിപ്രസരംമൂലം എ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനത്തിനെതിത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ ഇറങ്ങിയിട്ടുള്ള വയലന്‍സ് സിനിമകളില്‍ മുന്‍നിര സ്ഥാനം നേടുന്നതാണ് മാര്‍ക്കോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
വയലന്‍സ് രംഗങ്ങള്‍ കണ്ടിരിക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കരുതെന്നാണ് സിനിമ കണ്ട ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സ്ത്രീകളേയും കുട്ടികളേയും സിനിമ കാണാന്‍ ഒപ്പം കൂട്ടരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് റിലീസായി എത്തിയ സിനിമ മിക്ക തീയേറ്ററുകളിലും ഹൗസ് ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
സമീപകാലത്ത് ഇന്ത്യന്‍ സിനിമകളില്‍ വയലന്‍സ് രംഗങ്ങള്‍ ഏറുകയാണെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. കില്‍ പോലുള്ള സിനിമകള്‍ക്ക് ജനപ്രീതി ലഭിച്ചതോടെ യുവപ്രേക്ഷകരെ കൈയ്യിലെടുക്കാനായാണ് വയലന്‍സ് സിനിമകള്‍ പുറത്തിറങ്ങുന്നത്. മലയാളത്തിലും അടുത്തിടെ വലയന്‍സ് കൂടുതലുള്ള സിനിമകള്‍ റിലീസ് ചെയ്യുന്നത് ഇത്തരം സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു.
വയലന്‍സിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് മാര്‍ക്കോ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ പറയുന്നു. ചില തീയേറ്ററുകളില്‍ കുട്ടികളെ സിനിമകാണാന്‍ ഒപ്പം കൂട്ടിയത് കടുത്ത വിമര്‍ശനത്തിനും ഇടയാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനിമ കാണാന്‍ കുട്ടികളെ അനുവദിക്കുന്ന തീയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സുരാജ് വെഞ്ഞാറന്മൂട് നായകനാകുന്ന ഇഡി, ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ല് എന്നിവയാണ് ക്രിസ്മസിന് തീയേറ്ററിലെത്തിയ മറ്റു സിനിമകള്‍. രണ്ട് സിനിമകളും ഇതിനകം പ്രേക്ഷകരുടെ കൈയ്യടി നേടിക്കഴിഞ്ഞു. ഇതില്‍ ഇഡി കുടുംബചിത്രമായി വിലയിരുത്തുമ്പോള്‍ റൈഫിള്‍ ക്ലബ്ബും വയലന്‍സ് രംഗങ്ങള്‍ നിറഞ്ഞതാണ്. മോഹന്‍ലാലിന്റെ ബാറോസ് കൂടി എത്തുന്നതോടെ ഇത്തവണ ക്രിസ്മസ് സിനിമകളെല്ലാം ഹിറ്റടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.