ആനല്‍ സെക്‌സ് പരീക്ഷിക്കാറുണ്ടോ? രതിമൂര്‍ച്ഛ സാധ്യത കൂടുതല്‍, ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം


സെക്‌സില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗംപേരും. പോണ്‍ വീഡിയോകളും മറ്റും കണ്ട് അതുപോലെ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഏറെയാണ്. എന്നാല്‍, പരിശീലനം ലഭിച്ചവരും ലൈംഗികഉത്തേജന മരുന്നുകള്‍ കഴിച്ചവരും ചെയ്യുന്ന രീതികള്‍ പരീക്ഷിച്ചാല്‍ പണികിട്ടുക സ്വാഭാവികമാണ്. പലരും ശ്രമിക്കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്യുന്ന പൊസിഷനാണ് ആനല്‍ സെക്‌സ്. ഇത് ഇഷ്ടമല്ലാത്തവരുമുണ്ട്. ആനല്‍ സെക്‌സ് പരീക്ഷിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടതാണ്.
ആനല്‍ സെക്‌സ് അഥവാ ഗുദ ഭാഗത്തെ സെക്‌സ് തുടക്കത്തില്‍ വേദനാജനകമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളാണ് ഇതിന് ഇരകളാവുകയെന്നതിനാല്‍ പങ്കാളിയുടെ സമ്മതമില്ലാതെ ഇത് പരീക്ഷിക്കരുത്. പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം എന്ന് ആനല്‍ സെക്സിനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്.
യോനിയിലെ സംഭോഗരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആനല്‍ സെക്‌സ്. യോനിയിലെ പോലെ ഗുദഭാഗത്ത് ലൂബ്രിക്കേഷന്‍ ഉണ്ടാകില്ലെന്നതിനാല്‍ വേദനയും കഠിനമാകും. ഇതിനായി വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്സ് ഉപയോഗിക്കുന്നതാണ് ഉത്തമം.
യോനിയിലൂടെയുള്ള ലൈംഗികബന്ധം പോലെ തന്നെ രതിമൂര്‍ച്ഛ ആനല്‍ സെക്‌സിലും ഉണ്ടാകും എന്നതാണ് വാസ്തവം. ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ റിപ്പോര്‍ട്ട് പ്രകാരം ആനല്‍ സെക്‌സില്‍ രതിമൂര്‍ച്ഛാ സാധ്യത കൂടുതലാണ്.

ദിവസങ്ങളോളമുള്ള പരിശീലനത്തിന് ശേഷം മാത്രമേ ഇത് സ്വാഭാവികമായി ചെയ്യാന്‍ കഴിയുകയുള്ളൂ. പങ്കാളിയുടെ പൂര്‍ണ താത്പര്യമില്ലെങ്കില്‍ ഇതിന് ശ്രമിക്കരുത്.
വളരെ സാവധാനം സമയം എടുത്തു വേണം ഇതിന് ഇറങ്ങാന്‍.
ആനല്‍ സെക്‌സില്‍ വൃത്തി പ്രധാനമാണ്. ശരിയായ രീതിയിലല്ലെങ്കില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. ഗുദ ഭാഗത്ത് മലത്തിന്റെ അംശം ഉണ്ടാകുമെന്നതിനാല്‍ ആനല്‍ സെക്‌സിനു ശേഷം ശരിയായ രീതിയില്‍ വൃത്തിയാക്കാതെ ഒരിക്കലും യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കരുത്. കോണ്ടം ഉപയോഗിച്ചുള്ള ആനല്‍ സെക്‌സാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
സ്ഥിരമായി ആനല്‍ സെക്‌സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ മലശോധനയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലൈംഗിക രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ലൂബ്രിക്കേഷന്റെ കുറവ് മൂലം മുറിവുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.