ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞാല്‍ സെക്‌സ് താറുമാറാകുമോ? പ്രചരിക്കുന്ന മണ്ടത്തരങ്ങളും യാഥാര്‍ത്ഥ്യവും

google news
things do

ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ 10 വയസെങ്കിലും പ്രായവ്യത്യാസം വേണമെന്ന് പറയുന്നവരുണ്ട്. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുമെന്നും ലൈംഗിക ജീവിതം സുഖകരമാകുമെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല. തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നവര്‍ അത്യപൂര്‍വമാണ്. ഇത് എന്തുകൊണ്ടാണെന്നത് പലപ്പോഴും പഠനവിഷയമായിട്ടുണ്ട്.

വിജയകരമായ ഒരു ദാമ്പത്യത്തിന് രണ്ട് മനസുകള്‍ തമ്മിലുള്ള അടുപ്പമാണ് പ്രധാനമെന്നും അവിടെ പ്രായത്തിന് സ്ഥാനമില്ലെന്നുമാണ് പല പഠനങ്ങളും പറയുന്നത്. മാത്രവുമല്ല, 10 വയസോ അതില്‍ കൂടുതലോ പ്രായവ്യത്യാസം നിങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി.

ജേണല്‍ ഓഫ് പോപ്പുലേഷന്‍ ഇക്കണോമിക്സിലെ ഒരു പഠനമനുസരിച്ച്, സമാന പ്രായത്തിലുള്ളവരെ അപേക്ഷിച്ച് വലിയ പ്രായവ്യത്യാസമുള്ള ദമ്പതികളില്‍ ദാമ്പത്യ സംതൃപ്തി ഗണ്യമായി കുറയുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, പൂജ്യം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായപരിധിയുള്ള ദമ്പതികള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സംതൃപ്തി കാണിക്കുന്നു.

പൊതുവെ, പ്രായവ്യത്യാസം കൂടുന്നതിനനുസരിച്ച് ദാമ്പത്യ സംതൃപ്തി കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള ദമ്പതികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും ഉള്‍പ്പെടെയുള്ള ബന്ധത്തിലെ ആഘാതങ്ങളെ ചെറുക്കാന്‍ കഴിയില്ല എന്നതാണ് കണ്ടെത്തല്‍.

ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പോലെ, ബന്ധങ്ങളുടെ കാര്യത്തിലും പിന്തുടരാന്‍ ഒരു സുവര്‍ണ്ണനിയമവുമില്ല. അതായത്, നിങ്ങളേക്കാള്‍ 10 വയസ്സ് കൂടുതലുള്ള ഒരാളുമായി നിങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍, ആ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ മടികാണിക്കേണ്ടതില്ല.

പ്രായ വ്യത്യാസങ്ങള്‍ ദമ്പതികളില്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. ചിലര്‍ക്ക്, 2 വര്‍ഷത്തെ പ്രായവ്യത്യാസത്തോടാണ് താത്പര്യം. മറ്റുള്ളവര്‍ക്ക് അത് 10 വര്‍ഷമാകാം. 5-7 വരെ പ്രായ വ്യത്യാസമുള്ള ദമ്പതികളില്‍ വഴക്കുകളും തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കുറവാണ്. വിവാഹത്തിലെ പങ്കാളികളില്‍ ഒരാള്‍ എപ്പോഴും പക്വതയുള്ളവരായിരിക്കും; അവര്‍ ദാമ്പത്യം തകരാതെ സൂക്ഷിക്കും.

ദമ്പതികള്‍ക്കിടയിലെ പ്രായ വ്യത്യാസവും സെക്‌സും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, പ്രായവ്യത്യാസം കുറയുന്നതിനനുസരിച്ച് ലൈംഗികത ആസ്വാദനം കൂടുമെന്ന് പറയുന്നവരുണ്ട്. പ്രായം കൂടുമ്പോള്‍ ഒരാളുടെ താത്പര്യമില്ലായ്മ പങ്കാളിയെ ബാധിച്ചേക്കാം.

Tags