വിവാഹബന്ധം നീണ്ടുനിന്നത് ഒരാഴ്ച മാത്രം, ഭാര്യയും അമ്മയും ചേര്‍ന്ന് തട്ടിയെടുത്തത് അരക്കോടിയോളം രൂപ, തിരികെ നേടിയെടുക്കാന്‍ കുടുംബകോടതിയിലെത്തി യുവാവ്
വിവാഹശേഷം വെറും ഒരാഴ്ച മാത്രം കൂടെ നിന്ന് ഭാര്യ ബന്ധം അവസാനിപ്പിച്ചു. ഇതോടെ കൊടുത്ത പണം തിരിച്ചു കിട്ടാനായി രാഗേഷ് കുടുംബകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.
കൊച്ചി: വിവാഹത്തിന് മുന്‍പും വിവാഹശേഷവും ഭാര്യയും അവരുടെ കുടുംബവും തട്ടിയെടുക്കുന്ന പണം തിരികെ നേടിയെടുക്കാന്‍ വകുപ്പുകളുണ്ടെന്നത് പലര്‍ക്കും അറിയില്ല. പുരുഷന്മാര്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്വര്‍ണവും പണവുമെല്ലാം തട്ടിയെടുക്കുന്ന അതേ രീതിയില്‍ തന്നെ പ്രലോഭിച്ച് ഭാര്യയും കുടുംബവും പണം തട്ടിയെടുക്കുന്ന പല സംഭവങ്ങളുമുണ്ട്. നിയമം കൂടുതല്‍ സ്ത്രീകള്‍ക്ക് അനുകൂലമായതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളില്‍ കേസ് നല്‍കാന്‍ പലരും മടിക്കാറുണ്ട്. എന്നാല്‍, തികച്ചും വ്യത്യസ്തമാണ് രാഗേഷ് എന്നയാളുടെ ഇടപെടല്‍.
വിവാഹത്തിന് മുമ്പേ ഭാര്യയും മാതാവും ചേര്‍ന്ന് അരക്കോടിയോളം രൂപ രാഗേഷില്‍ നിന്നും തട്ടിയെടുത്തിരുന്നു. തങ്ങളുടെ വസ്തു ലോണ്‍ തീര്‍ത്ത് രാഗേഷിന്റെ പേരില്‍ എഴുതി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് വധുവിന്റെ അമ്മ പണം തട്ടിയെടുത്തത്. എന്നാല്‍, വിവാഹശേഷമാണ് താന്‍ പെട്ടുപോയെന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ രാഗേഷ് തിരിച്ചറിയുന്നത്.
വിവാഹശേഷം വെറും ഒരാഴ്ച മാത്രം കൂടെ നിന്ന് ഭാര്യ ബന്ധം അവസാനിപ്പിച്ചു. ഇതോടെ കൊടുത്ത പണം തിരിച്ചു കിട്ടാനായി രാഗേഷ് കുടുംബകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.
സ്ത്രീകള്‍ക്കനുകൂലമാണ് നിയമങ്ങളെങ്കിലും ഭാര്യ നിയമപരമല്ലാതെ ഭര്‍ത്താവില്‍നിന്നും അനര്‍ഹമായി വസ്തുക്കളൊ പണമോ സമ്പാദിക്കുകയോ തട്ടിയെടുക്കുകയോ ചെയ്താല്‍ കുടുംബ കോടതി മുഖേന അത് ചോദ്യം ചെയ്യാവുന്നതും, ഭാര്യയുടെയോ മാതാപിതാക്കളുടെയോ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ കുടുംബകോടതിയോട് ആവശ്യപ്പെടാവുന്നതാണ്. രാഗേഷ് കുടുംബ കോടതി മുഖേന കേസ് ഫയല്‍ ചെയ്ത് പ്രതികളുടെ വസ്തു ജപ്തി ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്.
ചതിയിലൂടെ ഇത്തരത്തില്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഏറി വരുന്നുണ്ടെന്നാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനു പറയുന്നത്. ഇരയാക്കപ്പെടുന്ന പുരുഷന്‍മാര്‍ പൊതുവെ കോടതിയെ സമീപിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍, പുരുഷനും തന്റെ അവകാശങ്ങള്‍ കുടുംബകോടതി മുഖേന നിറവേറ്റാന്‍ കഴിയും.
Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140